കോഴിക്കോട് ജില്ലയിൽ 68 പേര്‍ക്ക് കോവിഡ്: സമ്പർക്കം വഴി 37 പേർക്ക് രോഗം

കോഴിക്കോട്: ജില്ലയില്‍ ഇന്ന് (ജൂലൈ 27) 68 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത്നിന്ന് എത്തിയ 12 പേര്‍ക്ക് രോഗബാധയുണ്ടായി. കോഴിക്കോട് കോര്‍പ്പറേഷന്‍ 1 – പുരുഷന്‍ (37), ഫറോക്ക് – 3 – പുരുഷന്‍ (35), (50), സ്ത്രീ (21), മടവൂര്‍ – 1 പുരുഷന്‍ (34), കോടഞ്ചേരി – 2 പുരുഷന്‍ (30), (32), ഓമശ്ശേരി – 2 പുരുഷന്‍ (33), (33), പുതുപ്പാടി – 1 പുരുഷന്‍ (28), ചങ്ങരോത്ത് – 1 പുരുഷന്‍ (25), വാണിമേല്‍ – 1 പുരുഷന്‍ (48). എന്നിവര്‍ക്കും കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്ന തമിഴ്നാട്ടില്‍നിന്നുള്ള 12 അതിഥി തൊഴിലാളികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

സമ്പര്‍ക്കം വഴി 37 പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 16 പേര്‍ക്കാണ് പോസിറ്റീവ്. (മെഡിക്കല്‍ കോളജിലെ 3 ആരോഗ്യപ്രവര്‍ത്തകര്‍, കുറ്റിച്ചിറ 5, സിവില്‍ സ്റ്റേഷന്‍ 3, ബേപ്പൂര്‍ -3, വെള്ളയില്‍ – 1, നടക്കാവ് -1), ഒളവണ്ണ- 9, കോടഞ്ചേരി – 1, കൂടരഞ്ഞി – 1, വില്ല്യാപ്പള്ളി – 1, ഓമശ്ശേരി – 2, ചങ്ങരോത്ത് – 1, എടച്ചേരി – 1, കായക്കൊടി – 1, കൊയിലാണ്ടി – 1, മേപ്പയ്യൂര്‍ -2, പുതുപ്പാടി- 1, എന്നിവര്‍ക്കും രോഗബാധയുണ്ടായി.

ഉറവിടം വ്യക്തമല്ലാത്ത 7 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറു പേരും കോര്‍പ്പറേഷന്‍ പരിധിയിലുള്ളവരാണ്.
പുതിയങ്ങാടി – സ്ത്രീ (30),വെള്ളയില്‍ -പുരുഷന്‍ (44), നടക്കാവ് – പുരുഷന്‍ (62),കുറ്റിച്ചിറ – പെണ്‍കുട്ടി (16),നല്ലളം – പുരുഷന്‍ (19),
കോഴിക്കോട് മെഡിക്കല്‍ കോളേജ് – പുരുഷന്‍ (78) -അഗതി. ഓമശ്ശേരി – 1 – പെണ്‍കുട്ടി (5).

ഇതോടെ 633 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 145 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 154 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 174 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 44 പേര്‍ ഫറോക്ക് എഫ്.എല്‍.ടി. സി യിലും 98 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും 8 പേര്‍ സ്വകാര്യ ആശുപത്രിയിലും 2 പേര്‍ മലപ്പുറത്തും, 5 പേര്‍ കണ്ണൂരിലും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ഒരാള്‍ കാസര്‍കോഡും ചികിത്സയിലാണ്. ഇതുകൂടാതെ ഒന്‍പത് മലപ്പുറം സ്വദേശികളും, രണ്ട് തൃശൂര്‍ സ്വദേശികളും, ഒരു പത്തനംതിട്ട സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും, മൂന്ന് വയനാട് സ്വദേശികളും, ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും, ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി, എഫ്.എല്‍.ടി.സി യിലും, രണ്ട് മലപ്പുറം സ്വദേശികളും, രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും ഫറോക്ക് എഫ്.എല്‍.ടി. സി യിലും, ഒരു കണ്ണൂര്‍ സ്വദേശി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

follow us: PATHRAM ONLINE LATEST NEWS

pathram desk 1:
Related Post
Leave a Comment