ഷാര്‍ജയില്‍ മലയാളി പെണ്‍കുട്ടി കെട്ടിടത്തില്‍നിന്നു വീണു മരിച്ചു

മൂന്നു നില താമസിക്കുന്ന ഫ്ളാറ്റുകളും അഞ്ചുനില പാർക്കിങ്ങും അടക്കമുള്ള എട്ടുനില കെട്ടിടമായിരുന്നു. ഷാർജ പോലീസ് പുലർച്ചെ ഫ്ളാറ്റിലെത്തി സംഭവം പറഞ്ഞപ്പോഴാണ് മാതാപിതാക്കൾ വിവരമറിഞ്ഞത്. ഇരട്ടസഹോദരിയായ മേരീഷിനൊപ്പമായിരുന്നു സമീക്ഷ കിടന്നിരുന്നത്. സമീക്ഷ ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ്, ഹെഡ് ഫോൺ എന്നിവ സോഫയിലുണ്ടായിരുന്നു.

സംഭവത്തെകുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഷാർജ പോലീസ് മാതാപിതാക്കളെ ചോദ്യം ചെയ്തു. ദുബായിൽ എൻജിനീയറായി ജോലിചെയ്യുകയാണ് ബിനുപോൾ. 16 വർഷം അബുദാബിയിലായിരുന്നു, ഒന്നര വർഷമായി ഈ കുടുംബം ഷാർജയിൽ താമസം തുടങ്ങിയിട്ട്. ഷാർജ മാർത്തോമ ഇടവകയിലെ അംഗമാണ് ബിനുപോൾ.

pathram desk 2:
Related Post
Leave a Comment