സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കാനൊരുങ്ങുന്നു. ഓഗസ്റ്റ് ഒന്നു മുതല്‍ നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. സാമ്പത്തിക ബാധ്യത പരിഗണിച്ച് സംയുക്ത സമരസമിതിയുടെതാണ് തീരുമാനം. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാരിന് ജി ഫോം നല്‍കുമെന്നും ബസുടമകള്‍ പറയുന്നു.

സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചുള്ള നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നിട്ടും വലിയ സാമ്പത്തിക നഷ്ടമാണ് ബസുടമകള്‍ നേരിടുന്നത്. ഇന്ധനവില വര്‍ധനയും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

കൊവിഡ് സംസ്ഥാനത്ത് രൂക്ഷമായി വരുന്നതോടെ പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞതും ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി വരുന്നതോടെ സര്‍വീസുകള്‍ തടസ്സപ്പെടുന്നതും തിരിച്ചടിയാകുന്നത് കണക്കിലെടുത്താണ് തീരുമാനം.

Follow us on pathram online latest news

pathram desk 2:
Related Post
Leave a Comment