ഓരോ ദിവസവും അമ്പതിനായിരത്തോളം പേര്‍ക്ക് രോഗബാധ; ഇന്ത്യയില്‍ കോവിഡ് കുതിക്കുന്നു…

അനുദിനം ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 50,000ന് അടുത്താണ്. 24 മണിക്കൂറിനിടെ 49,931 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 14.35 ലക്ഷമായി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 708 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 32,771 ആയി. നിലവില്‍ 4,85,114 പേരാണ് ചികിത്സയിലുള്ളത്. 9,17,568 പേര്‍ രോഗമുക്തരായിട്ടുണ്ട്.

രാജ്യത്ത് ഏറ്റവുമധികം രോഗികളുള്ള മഹാരാഷ്ട്രയില്‍ ഞായറാഴ്ച 9,431 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 267 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,75,799 ആയി.

6044 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2,13,238 ആയി. 56.74 ശതമാനമാണ് നിലവില്‍ സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 3.63 ശതമാനമാണ് മരണ നിരക്ക്.

തമിഴ്നാട്ടില്‍ ഞായറാഴ്ച 6,986 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 85 പേരാണ് രോഗം ബാധിച്ച് ഞായറാഴ്ച മരിച്ചത്. ഇതോടെ തമിഴ്നാട്ടിലെ കോവിഡ് മരണം 3,494 ആയി. നിലവില്‍ തമിഴ്നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണം 2,13,723 ആയി. 1,56,526 പേര്‍ രോഗമുക്തരായി. സജീവ കേസുകളുടെ എണ്ണം 53,703 ആണ്.

രാജ്യത്ത് ഇതുവരെ 1,68,06,803 സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ മാത്രം 5,15,472 സാമ്പിളുകളാണ് രാജ്യമൊട്ടാകെ പരിശോധിച്ചത്.

FOLLOW US: Pathram online

pathram:
Leave a Comment