സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; ആകെ മരണം 59 ആയി

മലപ്പുറം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ഖാദര്‍(71) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

സംസ്ഥാനത്ത് ശനിയാഴ്ച 5 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടെണ്ണം സര്‍ക്കാര്‍ ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടുത്തി. ഇന്നത്തെ മരണം കൂടി ഉള്‍പ്പെടുത്തി അനൗദ്യോഗിക മരണസംഖ്യ 67 ആണ്. ഔദ്യോഗിക കണക്ക് 59.

pathram:
Related Post
Leave a Comment