രണ്ടു മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയിലെ ഹഫര്‍ അല്‍ ബാത്തിനിലും റിയാദിലുമായി രണ്ടു മലയാളികളെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. കൊല്ലം തേവലക്കര സ്വദേശി ഗോപാലകൃഷ്ണനെ(55) ഹഫര്‍ അല്‍ ബാത്തിനി ല്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കുറച്ചുദിവസങ്ങളായി ഇദേഹത്തിന് പനിയുണ്ടായിരുന്നു. കോവിഡാണെന്ന ഭയം കാരണം ഇദ്ദേഹം മാനസിക വിഷമത്തിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ സുഹൃത്തിനെ പ്രഭാതഭക്ഷണം വാങ്ങാന്‍ അയയ്ക്കുകയും സുഹൃത്ത് തിരികെ വന്നപ്പോള്‍ ഗോപാലകൃഷ്ണനെ തൂങ്ങിമരിച്ച നിലയില്‍ കാണുകയുമായിരുന്നു.

പ്രാഥമിക നടപടികള്‍ സ്വീകരിച്ച് മൃതദേഹം കിംഗ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 30 വര്‍ഷമായി ഇദ്ദേഹം കുടിവെള്ള ടാങ്കര്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഭാര്യ: സീമ. മക്കള്‍: ആദിത്യന്‍, അര്‍ച്ചന. പാലക്കാട് പുതുനഗരം കാട്ടുതെരുവ് സ്വദേശി വിനുകുമാര്‍ (32) ആണ് റിയാദില്‍ മരിച്ചത്. റിയാദ് എക്സിറ്റ് എട്ടിലെ താമസസ്ഥലത്തണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുദിവസം മുമ്പ് മരിച്ചതായി സംശയമുണ്ട്. മണിയന്‍ കല്യാണി ദമ്പതികളുടെ മകനാണ്.

follow us pathramonline

pathram:
Related Post
Leave a Comment