മലപ്പുറത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവിനെ മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മാളിയേക്കല്‍ സ്വദേശി ഇര്‍ഷാദ് അലി(24) ആണ് മരിച്ചത്. വിദേശത്തുനിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരും.ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ആളായതിനാല്‍ കോവിഡ് പരിശോധനാഫലം എത്തിയാല്‍ മാത്രമേ മരണകാരണത്തില്‍ വ്യക്തത വരികയുള്ളൂ. ഇന്നു വൈകിട്ടോടെ പരിശോധനാഫലം വരുമെന്നാണ് കരുതുന്നത്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment