ആലുവയിൽ പടരുന്ന കോവിഡ് വൈറസ് വ്യാപന ശേഷിയും അപകട സാധ്യതയും കൂടിയ വിഭാഗത്തിൽ പെടുന്നതാണെന്ന് ആരോഗ്യ വിഭാഗം

➡️ആലുവ മേഖലയിൽ പടരുന്ന കോവിഡ് വൈറസ് വ്യാപന ശേഷിയും അപകട സാധ്യതയും കൂടിയ വിഭാഗത്തിൽ പെടുന്നതായാണ് ആരോഗ്യ വിഭാഗം കണ്ടെത്തിയിട്ടുള്ളത്. അതിനാൽ വർധിത ജാഗ്രത അനിവാര്യമാണ്.

➡️ആലുവയിൽ രോഗ വ്യാപനം ഗുരുതരമായ സാഹചര്യത്തിൽ ആലുവയുടെ സമീപ പഞ്ചായത്തുകളായ ചൂർണിക്കര, എടത്തല, ചെങ്ങമനാട്, കരുമാലൂർ, കടുങ്ങല്ലൂർ, ആലങ്ങാട്, കീഴ്മാട് പഞ്ചായത്തുകൾ കൂടി ഉൾപ്പെടുത്തി ഒറ്റ കസ്റ്ററാക്കി പ്രതിരോധ നടപടികൾ ഊർജിതമാക്കും

➡️ ആലുവ ക്ലസ്റ്ററിൽ കർഫ്യൂ പ്രഖ്യാപിക്കും. രാവിലെ 7-9 വരെ മൊത്തവിതരണവും 10-2 വരെ ചില്ലറ വില്പനയും അനുവദിക്കും. മെഡിക്കൽ സ്റ്റോറുകൾക്ക് 24 മണിക്കൂർ പ്രവർത്തന അനുമതി നൽകും.

➡️തൃക്കാക്കരയിൽ പ്രവർത്തിക്കുന്ന കരുണാലയത്തിൽ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കരുണാലയത്തെ ക്ലോസ്ഡ് ക്ലസ്റ്റർ ആക്കി മാറ്റും.

➡️ജില്ലയിൽ വയോജനങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിലും മഠങ്ങളിലും ആശ്രമങ്ങളിലും നിരീക്ഷണം കർശനമാക്കും.

➡️ മൂവാറ്റുപുഴ പെഴക്കാപ്പള്ളി മൽസ്യ മാർക്കറ്റ് അടച്ചിടും.

➡️ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി ചെല്ലാനം മേഖലയിൽ രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്. പ്രദേശത്തെ കടലേറ്റവും ശമിച്ചിട്ടുണ്ട്. പ്രദേശത്തെ എഫ്. എൽ. ടി. സി യിൽ കോവിഡ് പരിശോധന ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തു ഭക്ഷണ കിറ്റുകളും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യ ബന്ധന കുടുംബങ്ങൾക്ക് ധനസഹായവും വിതരണം ചെയ്യും.

➡️കോവിഡ് രോഗി സമ്പർക്കത്തിന്റെ പേരിൽ ജില്ലയിൽ അടച്ചിട്ടിരിക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികളും അണുനാശനം നടത്തി നാളെ മുതൽ പൂർണ തോതിൽ പ്രവർത്തനം പുനരാരംഭിക്കും. കോവിഡ് പരിശോധന സംവിധാനമുള്ള സ്വകാര്യ ആശുപത്രികളിൽ ഗുരുതര അവസ്ഥയിലുള്ള കോവിഡ് രോഗികൾക്ക് സ്വകാര്യ ആശുപത്രികളിൽ തന്നെ ചികിത്സ ഉറപ്പാക്കണം

➡️എല്ലാ സ്വകാര്യ ആശുപത്രികളിലും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും കോവിഡ് സംബന്ധിച്ച വിവരങ്ങൾ കൃത്യമായി നൽകുന്നുണ്ടെന്നും ഉറപ്പാക്കാൻ നോഡൽ ഓഫീസറെ നിയമിക്കും. എല്ലാ ആശുപത്രികളും ദിവസേന മൂന്ന് തവണ അണുവിമുക്തമാക്കി വൃത്തിയാക്കാൻ നിർദേശം നൽകും.

➡️കോവിഡ് പരിശോധന വേഗത്തിലാക്കുന്നതിന്റെ ഭാഗമായി 10 ദിവസം എഫ്. എൽ. ടി. സി കളിൽ കഴിഞ്ഞവർക്ക് ആന്റിജൻ പരിശോധന നടത്തി നെഗറ്റീവ് ആകുന്നവരെ ഡിസ്ചാർജ് ചെയ്യും.

➡️ജില്ലയിൽ ഇതുവരെ 72 കേന്ദ്രങ്ങളിൽ ആയി 3752 എഫ്. എൽ. ടി. സി ബെഡുകൾ സജ്ജമാക്കിയിട്ടുണ്ട്. ഗുരുതര അവസ്ഥയിലെത്തുന്ന രോഗികൾക്ക് കൂടുതൽ ശ്രദ്ധ ഉറപ്പാക്കാൻ സ്വകാര്യ ആശുപത്രികളിലെ ഇന്റെൻസീവ് കെയർ ചികിത്സകരുടെയും അവസാന വർഷ പി. ജി വിദ്യാർത്ഥികളുടെയും സേവനം ഉറപ്പാക്കും.

pathram desk 1:
Related Post
Leave a Comment