കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിൽ 5 പേർക്ക് കോവിഡ്

കോട്ടയം: മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനോക്കോളജി വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേർക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ ഗർഭിണികളാണ്.

ജി 7, ജി 8 വാർഡുകളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വാർഡുകളിലുണ്ടായിരുന്ന മറ്റു മുഴുവൻ രോഗികളേക്കും മാറ്റി പാർപ്പിച്ചു. കൊവിഡ് രോഗികളുമായി സമ്പർക്കത്തിലായ ഡോക്ടർമാരുടെ സമ്പർക്കപ്പെട്ടിക ഇന്ന് തയ്യാറാക്കും.

നിലവിൽ മെഡിക്കൽ കോളേജിലെ 16 ഡോക്ടർമാർ നിരീക്ഷണത്തിലാണ്.

നേരത്തെ തിരുവനന്തപുരം മെഡി. കോളേജിലെ പിജി ഡോക്ടർമാർ അടക്കമുള്ളവർക്കും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒരു നഴ്സിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Follow us on pathram online

pathram desk 2:
Related Post
Leave a Comment