മാമ്മോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പിയ യുവാവിന് കോവിഡ് ; 80 പേര്‍ നിരീക്ഷണത്തില്‍

പത്തനംതിട്ട: മാമ്മോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പാനെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വൈദികരടക്കം നിരീക്ഷണത്തില്‍. 80 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. തോട്ടുപുറം സെന്റ് മേരീസ് പള്ളിയില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന മാമ്മോദീസ ചടങ്ങില്‍ പങ്കെടുത്തവരെയാണ് നിരീക്ഷണത്തിലാക്കിയത്.

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വാര്യാപുരം സ്വദേശിയായ യുവാവ് കേറ്ററിങ്ങുകാര്‍ക്കൊപ്പം ഭക്ഷണം വിളമ്പാന്‍ എത്തിയതായിരുന്നു. യുവാവിനൊപ്പം ജോലി ചെയ്യുന്ന മറ്റൊരാള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പര്‍ക്കപ്പട്ടികയിലുള്ളതിനാല്‍ നടത്തിയ പരിശോധനയിലാണ് യുവാവിനും രോഗം കണ്ടെത്തിയത്.

വൈദികര്‍ ഉള്‍പ്പെടെ നൂറോളം പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ഞായറാഴ്ച ഉച്ചയോടെയാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചുള്ള അറിയിപ്പ് കിട്ടിയത്. ചടങ്ങില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെ യുവാവുമായി സമ്പര്‍ക്കത്തില്‍ ഉള്ള എല്ലാവരെയും കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് ആരംഭിച്ചു. പള്ളിയിലെ ചടങ്ങില്‍ പങ്കെടുത്തവരില്‍ ചിലരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

follow us pathramonline

pathram:
Related Post
Leave a Comment