തെലുങ്ക് നടി ഐശ്വര്യ അര്‍ജുന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെ നടി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് കോവിഡ് പരിശോധന നടത്തണമെന്നും നടി പറയുന്നു.
ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിച്ച് വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയുകയാണ് ഐശ്വര്യ.
തെന്നിന്ത്യന്‍ താരം അര്‍ജുന്‍ സര്‍ജയുടെ മകളാണ് ഐശ്വര്യ. അന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജയുടെ സഹോദരന്‍ ധ്രുവ സര്‍ജയ്ക്കും ഭാര്യ പ്രേരണയ്ക്കും കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇരുവരും ആശുപത്രിയില്‍ കഴിയുകയാണ്. കന്നഡ നടി സുമലത അംബരീഷിനും കോവിഡ് ബാധിച്ചിരുന്നു.
FOLLOW US: pathram online
Leave a Comment