സൈബര്‍ ആക്രമണം; വീണ നായര്‍ പോലീസില്‍ പരാതി നല്‍കി

കുറേക്കാലമായി നടക്കുന്ന സൈബര്‍ ആക്രമണം മാനസികമായി തളര്‍ത്തുന്നുവെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി നടി വീണ നായര്‍. അശ്ലീല കമന്റിലൂടെ അധിക്ഷേപിച്ച വ്യക്തിക്കെതിരെ കോട്ടയം എസ്പിക്കാണ് വീണ പരാതി നല്‍കിയത്. ഇമെയിലിലൂടെ അയയ്ച്ച പരാതിയുടെ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.

സൈബര്‍ ആക്രമണം മൂലം ബുദ്ധിമുട്ടാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ഇത് വിഷാദത്തിനും നിരാശയ്ക്കും കാരണമാകുന്നതിനാല്‍ ഔദ്യോഗികമായി പരാതി നല്‍കുകയാണ്. നീതി ലഭിക്കുമെന്നും സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ ബുള്ളിയിങ്ങിന് അവസാനമാകുമെന്നും പ്രതീക്ഷിക്കുന്നതായും വീണ പരാതിയില്‍ പറയുന്നു. അശ്ലീലം കമന്റ് ചെയ്ത ആളുടെ ഫെയ്‌സ്ബുക് അക്കൗണ്ടിന്റെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.

വീണ തടി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വന്ന ഒരു പോസ്റ്റിലാണ് അശ്ലീലവും അധിക്ഷേപവും നിറഞ്ഞ കമന്റ് വന്നത്. മോശം കമന്റുകള്‍ കാണുമ്പോള്‍ വിട്ടുകളയുന്നതാണ് പതിവെന്നും ഇനി നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും വീണ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരാതി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.

follow us pathramonline

pathram:
Related Post
Leave a Comment