സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ഫോര്‍ട്ടുകൊച്ചി സ്വദേശി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിതനായി എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഫോര്‍ട്ടു കൊച്ചി തുരുത്തി സ്വദേശി ഇ.കെ. ഹാരിസ് (51) ആണ് മരിച്ചത്. ജൂണ്‍ 19ന് കുവൈത്തില്‍ നിന്നെത്തിയ ഹാരിസിനെ 26 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പ്രമേഹരോഗിയായിരുന്നു ഹാരിസ്.

അതേസമയം, എറണാകുളത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 72 പേരില്‍ 53 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ. ജില്ലയില്‍ രണ്ടാഴ്ചക്കിടെ 581 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ മാത്രം രോഗം സ്ഥിരീകരിച്ചത്. എറണാകുളത്തെ സമ്പര്‍ക്ക രോഗികളുടെ എണ്ണം ആശങ്കാ ജനകമാണ്. ചെല്ലാനം ക്ലസ്റ്ററില്‍ നിന്നും 19 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നിലവിലെ ക്ലസ്റ്ററുകളായ ആലുവ, കീഴ്മാട് പ്രദേശങ്ങളിലെ കഴിഞ്ഞ ദിവസങ്ങളിലെ കൊവിഡ് പോസിറ്റീവായവരുടെ എണ്ണം പരിഗണിച്ച് സമീപ പഞ്ചായത്തുകളിലേക്കും കൊവിഡ് വ്യാപനം ഉണ്ടെന്ന സൂചന ജില്ലാ ഭരണകൂടം മുന്നോട്ട് വയ്ക്കുന്നു.

pathram desk 1:
Related Post
Leave a Comment