സുശാന്തിന്റെ ജീവിതം സിനിമയാകുന്നു; നായകനാകുന്നത് ഈ താരം

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ ജീവിതം സിനിമയാകുന്നു. സുശാന്തുമായുള്ള രൂപസാദൃശ്യത്തിലൂടെ ശ്രദ്ധേയനായ ടിക് ടോക് താരം സച്ചിന്‍ തിവാരി മുഖ്യവേഷം കൈകാര്യം ചെയ്യും. വിജയ് ശേഖര്‍ ഗുപ്തയുടെ പ്രൊഡക്ഷനില്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് സൂയിസൈഡ് ഓര്‍ മര്‍ഡര്‍: എ സ്റ്റാര്‍ വാസ് ലോസ്റ്റ് എന്നാണ് പേരിട്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ വിജയ് ശേഖര്‍ ഗുപ്ത തന്നെയാണ് സിനിമ പ്രഖ്യാപിച്ചത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. സുശാന്തിന്റെ മരണം തന്ന ഞെട്ടല്‍ വളരെ വലുതായിരുന്നെന്ന് ശേഖര്‍ ഗുപ്ത പറഞ്ഞു. എന്നാല്‍ ബോളിവുഡില്‍ ഇത് പുതിയ കാര്യമല്ല. ചെറുഗ്രാമങ്ങളില്‍ നിന്ന് ബോളിവുഡ് സിനിമയില്‍ എത്തുന്ന പലരുടെയും അനുഭവം ഇതാണ്. ഗോഡ്ഫാദര്‍മാരില്ലാത്ത അത്തരം താരങ്ങള്‍ ഒന്നുകില്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയോ ജീവിതകാലം മുഴുവന്‍ പോരാടിക്കൊണ്ടിരിക്കുകയോ ആണ് ചെയ്യുന്നതെന്നും വിജയ് ശേഖര്‍ ഗുപ്ത പറഞ്ഞു. അതിനെക്കുറിച്ചാണ് തന്റെ സിനിമയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ ജൂണ്‍ 14നാണ് സുശാന്തിനെ മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാദത്തെ തുടര്‍ന്ന് താരം തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

pathram:
Related Post
Leave a Comment