പട്ടാമ്പിയില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 29 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

പട്ടാമ്പി: ഇന്നലെ (ജൂലൈ 19) നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 29 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ ആന്റിജന്‍ പരിശോധന തുടര്‍ന്നു വരികയാണ്.
പട്ടാമ്പിയില്‍ ഇന്നലെ നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 39 പേര്‍ക്കാണ് മൊത്തം കൊവിഡ് സ്ഥിരീകരിച്ചത്.
ഇതില്‍ 29 പാലക്കാട് സ്വദേശികള്‍ക്കും 7 തൃശൂര്‍ സ്വദേശികള്‍ക്കും 3 മലപ്പുറം സ്വദേശികള്‍ക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

*രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍*

പട്ടാമ്പി, മുതുതല സ്വദേശികള്‍ ആറു പേര്‍ വീതം

നെല്ലായ സ്വദേശികളായ നാലു പേര്‍

ചാലിശ്ശേരി, കപ്പൂര്‍, പട്ടിത്തറ, തൃത്താല സ്വദേശികള്‍ രണ്ടുപേര്‍ വീതം

ചളവറ, പരുതൂര്‍, കൊപ്പം,തിരുമിറ്റക്കോട്, നാഗലശ്ശേരി സ്വദേശികള്‍ ഒരാള്‍ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 295 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒരാള്‍ കണ്ണൂരിലും ചികിത്സയില്‍ ഉണ്ട്.

FOLLOW US pathramonline

pathram:
Related Post
Leave a Comment