കോട്ടയം : കോവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനു രോഗവ്യാപനത്തിന്റെ സാമൂഹിക ഭൂപടം തയാറാക്കുന്നു. രോഗം പടരുന്ന സ്ഥലങ്ങള്‍, ഈ സ്ഥലങ്ങളിലേക്ക് എവിടെനിന്നു രോഗബാധ എത്തി എന്നിവ പഠിക്കും. ഇവിടെ നിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. അടുത്ത ഘട്ടത്തില്‍ രോഗം വ്യാപിക്കാനുള്ള സ്ഥലങ്ങളും കണ്ടെത്തി ഭൂപടത്തില്‍ ഉള്‍പ്പെടുത്തും.
ഈ സ്ഥലങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. ഇവിടേയ്ക്ക് രോഗം എത്താനുള്ള സാധ്യതകളും കണ്ടെത്തും. തുടര്‍ന്ന് ആ സാധ്യതകള്‍ ഇല്ലാതാക്കും. സാമൂഹിക ഭൂപടം തയാറാക്കാനുള്ള നിര്‍ദേശം ഉടന്‍ തന്നെ ജില്ലകള്‍ക്കു കൈമാറും. രോഗ വ്യാപനം ഇനിയും കുടുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പുതിയ കര്‍മപദ്ധതി രൂപവല്‍ക്കരിക്കുകയാണ് ആരോഗ്യ വകുപ്പ്.
ഉത്തര കേരളത്തില്‍ തീരദേശത്തെ ഒരു മാര്‍ക്കറ്റ് അടച്ചപ്പോള്‍ അയല്‍ ജില്ലയിലെ മറ്റൊരു മാര്‍ക്കറ്റിലേക്ക് വ്യാപാരം മാറി. ഇതോടെ ആ മേഖലയിലും കോവിഡ് പടര്‍ന്നു. മാര്‍ക്കറ്റുകള്‍, ആളുകള്‍ വ്യാപകമായി പോയി വരുന്ന സ്ഥലങ്ങള്‍, ഓരോ മേഖലയിലെയും ആളുകളുടെ യാത്രകള്‍ എന്നിവയാണ് ഭൂപടത്തില്‍ ഉണ്ടാകുക.
Leave a Comment