കോവിഡ് മുൻകരുതൽ; കടകൾ അടപ്പിച്ചു

കോവിഡ് മുൻകരുതലായി കടകൾ അടപ്പിച്ചു

ഏറ്റുമാനൂർ പേരൂർ റോഡിലെ പച്ചക്കറി മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . കിടങ്ങൂരിലെ പച്ചക്കറി കടയിലേയ്ക്ക് പച്ചക്കറി കൊണ്ടുപോകാനെത്തിയ ലോറി ഡ്രൈവർക്ക് ആണ് രോഗം സ്ഥിരീകരിച്ചത് .

ഇതേ തുടർന്ന് പച്ചക്കറി കട ഉൾപ്പെടെ 2 കടകളും, കിടങ്ങുർ ടൗണിലെ 2 കടകളും അടപ്പിച്ചു .

44 പേരെ ആണ് ഇന്ന് ഏറ്റുമാനൂർ മാർക്കറ്റിൽ പരിശോധനയ്ക്ക് വിധേയമാക്കിയത്.
പച്ചക്കറി ചന്തയിലെ 43 പേർക്കും രോഗം ഇല്ലായെന്ന് പരിശോധനയിൽ വ്യക്തമായത് ആശ്വാസമായി.

Local news updates Follow us: pathram online

pathram desk 2:
Related Post
Leave a Comment