കോവിഡ് ഭേദമായ സഹോദരിയുടെ തിരിച്ചുവരവ് ആഘോഷമാക്കി അനുജത്തി

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചികില്‍സയില്‍ കഴിഞ്ഞിരുന്ന സഹോദരിയുടെ തിരിച്ചുവരവ് ആഘോഷമാക്കി അനുജത്തി. കോവിഡ് ചികില്‍സയ്ക്കുശേഷം മടങ്ങിയെത്തിയ സഹോദരിയെ നൃത്തം ചെയ്തു സ്വീകരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഐപിഎസ് ഓഫിസര്‍ ദീപാന്‍ഷു കബ്രയാണു വിഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.

രണ്ടു മിനിട്ട് ദൈര്‍ഘ്യമുള്ള വിഡിയോ ക്ലിപ്പില്‍ ഒരു യുവതി വീടിനു വെളിയില്‍ നില്‍ക്കുന്നതാണു തുടക്കത്തില്‍ കാണിക്കുന്നത്. വീട്ടിലേക്കുള്ള വഴിയിലേക്കു തിരിയുന്ന സഹോദരിയെ കാണുമ്പോള്‍ തന്നെ യുവതി പാട്ട് പ്ലേ ചെയ്ത് ഡാന്‍സ് ചെയ്യുകയായിരുന്നു.

\
സഹോദരിമാരുടെ യുഗ്മഗാനം ഇഷ്ടപ്പെട്ടുവെന്നു കുറിച്ചാണ് വിഡിയോ ഷെയര്‍ ചെയ്തത്. സൗഹാര്‍ദവും സ്‌നേഹവും പ്രസരിപ്പും നിറഞ്ഞുനില്‍ക്കുന്ന കുടുംബത്തിലെ സന്തോഷത്തെ ഇല്ലാതാക്കാന്‍ ഒരു പകര്‍ച്ചവ്യാധിക്കും സാധിക്കില്ലെന്ന് കബ്ര ട്വിറ്ററില്‍ കുറിക്കുന്നു. ഞായറാഴ്ച വിഡിയോ ട്വിറ്ററില്‍ പോസ്റ്റു ചെയ്തതിനു പിന്നാലെ 20,000 പേരാണ് ഇതു കണ്ടത്. നൂറിലധികം റീട്വീറ്റും കമന്റും വിഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment