കോഴിക്കോട് ജില്ലയില്‍ ഇന്ന് (19-07-2020) 32 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 9 പേര്‍ ഇന്ന് രോഗമുക്തി നേടി.
19.07.2020 ന് വാണിമേല്‍, കോഴിക്കോട് കോര്‍പ്പറേഷന്‍, തിരുവങ്ങൂര്‍, കൊയിലാണ്ടി എന്നിവിടങ്ങളില്‍ വെച്ച് നടന്ന ആന്റീജന്‍ ടെസ്റ്റ് പോസിറ്റീവായവര്‍ (1 മുതല്‍17 വരെ)
1,2,3,4,5,6) 25 വയസ്സുള്ള രണ്ട് പേര്‍ 31, 92, 60, 64 വയസ്സുള്ള പുരുഷന്‍മാര്‍, വാണിമേല്‍
7,8) 53, 23 വയസ്സുള്ള സ്ത്രീകള്‍ വാണിമേല്‍
9) 13 വയസ്സ്, ആണ്‍കുട്ടി, വാണിമേല്‍
10,11) 2, 11 വയസ്സുള്ള പെണ്‍കുട്ടികള്‍, വാണിമേല്‍
12,13,14) 65, 52 വയസ്സുള്ള രണ്ടുപേര്‍, പുരുഷന്‍മാര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍
15,16) 43, 32 വയസ്സുള്ള പുരുഷന്‍മാര്‍, തിരുവങ്ങൂര്‍
17) 47 വയസ്സ്, പുരുഷന്‍, കൊയിലാണ്ടി
18,19,20) 45 വയസ്സ്, 34 വയസ്സ്, 12 വയസ്സ് വില്യാപ്പള്ളി സ്വദേശികളായ ഒരു കുടുംബത്തിലെ അച്ഛനും, അമ്മയും മകനും – വില്യാപ്പള്ളിയില്‍ പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ – ജൂലൈ 15ന് വടകരയില്‍ വെച്ച് നടത്തിയ പ്രത്യേക സ്രവ പരിശോധനയില്‍ പോസിറ്റീവായി ചികിത്സയിലാണ്.
21) 18 വയസ്സുള്ള ചോറോട് സ്വദേശി വടകരയില്‍ പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നയാള്‍ പ്രത്യേക സ്രവ പരിശോധനയില്‍ പോസിറ്റീവായി ചികിത്സയിലാണ്.
22,23,24) 53 വയസ്സുള്ള പുരുഷന്‍, 44, 35 വയസ്സുള്ള സ്ത്രീകള്‍ – വടകര പോസിറ്റീവായ വ്യക്തിയുടെ കുടുംബാംഗങ്ങള്‍. പ്രത്യേക സ്രവ പരിശോധനയില്‍ പോസിറ്റീവായി ചികിത്സയിലാണ്.
25) 35 വയസ്സുള്ള കാരപ്പറമ്പ് സ്വദേശി എറണാകുളം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകനാണ്. അവിടെ വെച്ച് പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന ആള്‍. അവിടുന്ന് സ്രവ പരിശോധന നടത്തി പോസിറ്റീവായി ജൂലൈ 19ന് ചികിത്സക്കായി എന്‍. ഐ. ടി – എഫ് എല്‍ ടി സി യില്‍ പ്രവേശിപ്പിച്ചു.
26) 22 വയസ്സുള്ള വെങ്ങേരി, കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി ജൂലൈ 16ന് പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സക്ക് എത്തി സ്രവ പരിശോധന നടത്തി പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
27) 25 വയസ്സുള്ള മുക്കം സ്വദേശി എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ജൂലൈ 11ന് കര്‍ണ്ണാടകയില്‍ നിന്നും സ്വന്തം വാഹനത്തില്‍ വീട്ടില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 16 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
28) 29 വയസ്സുള്ള മുക്കം സ്വദേശി ജൂലൈ 5ന് ഖത്തറില്‍ നിന്നും കോഴിക്കോട് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂലൈ 16 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
29) 31 വയസ്സുള്ള മുക്കം സ്വദേശിനി ജൂലൈ 9ന് ബാംഗ്ലൂരില്‍ നിന്നും വിമാന മാര്‍ഗ്ഗം കോഴിക്കോട് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂലൈ 16 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
30) 51 വയസ്സുള്ള മുക്കം സ്വദേശി ജൂലൈ 3ന് ദമാംമില്‍ നിന്നും വിമാന മാര്‍ഗ്ഗം കണ്ണൂര്‍ എത്തി തുടര്‍ന്ന് വീട്ടില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ 16 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
31) 32 വയസ്സുള്ള മുക്കം സ്വദേശി ജൂണ്‍ 20ന് ഡല്‍ഹിയില്‍ നിന്നും വിമാന മാര്‍ഗ്ഗം കോഴിക്കോട് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂലൈ 16 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
32) 31 വയസ്സുള്ള വടകര സ്വദേശി സൗദിയില്‍ നിന്ന് കോഴിക്കോട് എത്തി സ്രവം പരിശോധന നടത്തി. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
ഇപ്പോള്‍ 348 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 72 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 98 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 169 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 4 പേര്‍ കണ്ണൂരിലും, 3 പേര്‍ മലപ്പുറത്തും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു തിരുവനന്തപുരം സ്വദേശി, ഒരു മലപ്പുറം സ്വദേശി, രണ്ട് പത്തനംതിട്ട സ്വദേശികള്‍, ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി, രണ്ട് വയനാട് സ്വദേശികള്‍ എഫ്.എല്‍.ടി.സി യിലും ഒരു തൃശൂര്‍ സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും മൂന്ന് മലപ്പുറം സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഇന്ന് രോഗമുക്തി നേടിയവര്‍
എഫ്. എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന
1) 43 വയസ്സുള്ള ഏറാമല സ്വദേശിനി.
2) 55 വയസ്സുള്ള ഏറാമല സ്വദേശി.
3) 43 വയസ്സുള്ള കീഴരിയൂര്‍ സ്വദേശി.
4) 63 വയസ്സുള്ള കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി.
5) 43 വയസ്സുള്ള കട്ടിപ്പാറ സ്വദേശി.
6) 56 വയസ്സുള്ള കക്കോടി സ്വദേശി.
7) 35 വയസ്സുള്ള നാദാപുരം സ്വദേശി.
8) 38 വയസ്സുള്ള കുന്ദമംഗലം സ്വദേശി.
9) 55 വയസ്സുള്ള തിരുവനന്തപുരം സ്വദേശി.
ഇന്ന് 1688 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 33350 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 31045 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 30415 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 2305 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്‍ണ്‍ണ്ട്.
ഇന്ന് പുതുതായി വന്ന 473 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 12795 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ ഇതുവരെ 70148 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 80 പേര്‍ ഉള്‍പ്പെടെ 446 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 203 പേര്‍ മെഡിക്കല്‍ കോളേജിലും 102 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലുമാണ്. 141 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും നിരീക്ഷണത്തിലാണ്. 40 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.
ജില്ലയില്‍ ഇന്ന് വന്ന 171 പേര്‍ ഉള്‍പ്പെടെ ആകെ 6415 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 661 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 5673 പേര്‍ വീടുകളിലും, 81 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 69 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 20035 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
follow us: PATHRAM ONLINE
Leave a Comment