കോവിഡ്: ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു; നേതാക്കള്‍ ക്വാറന്റീനില്‍

തിരുവനന്തപുരം: ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചുപൂട്ടി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം ഉള്‍പ്പെടെ ആറ് പേര്‍ ക്വറന്റീനില്‍ പ്രവേശിച്ചു.

ഞായറാഴ്ച രാവിലെയാണ് കേരള സര്‍വകലാശാലാ ആസ്ഥാനത്തിന് സമീപമുള്ള ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്നാണ് പ്രഥാമിക സമ്പര്‍ക്ക പട്ടികയിലുള്ള എ.എ റഹിം ഉള്‍പ്പെടെയുള്ള ആറ് പേര്‍ ക്വറന്റീനില്‍ പോയത്.

ഇതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് വ്യാപനം ഗുരുതര പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഡോക്ടര്‍ ഉള്‍പ്പെടെ 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ എട്ട് പേര്‍ ഡോക്ടര്‍മാരാണ്. ജനറല്‍ വാര്‍ഡില്‍ ചിക്തസയിലുണ്ടായിരുന്ന 5 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. നൂറിലധികം ജീവനക്കാരാണ് ക്വറന്റീല്‍ കഴിയുന്നത്. സുരക്ഷ ഉറപ്പാക്കണമെന്നും എല്ലാവരെയും പരിശോധിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

FOLLOW US: pathram online

pathram:
Related Post
Leave a Comment