പ്രണയ ലേഖനവുമായി അഹാന കൃഷ്ണകുമാര്‍

സാമൂഹിക മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്ക് പ്രണയ ലേഖനവുമായി നടി അഹാന കൃഷ്ണകുമാര്‍.

തിരുവനന്തപുരത്ത് കുറച്ച് നാളുകള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക് ഡൗണിനെയും സ്വര്‍ണവേട്ടയെയും ബന്ധപ്പെടുത്തി അഹാന പങ്കുവച്ച ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. അതില്‍ ചിലര്‍ വളരെ മോശമായ രീതിയില്‍ അഹാനയെയും കുടുംബത്തേയും സാമൂഹിക മാധ്യമങ്ങളിലൂടെ കടന്നാക്രമിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് യൂട്യൂബ് ചാനലിലൂടെ ഒരു രസകരമായ വീഡിയോ പങ്കുവച്ചത്.

”എ ലൗവ് ലെറ്റര്‍ ടു സൈബര്‍ ബൂള്ളീസ്” എന്ന പേരിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. സൈബര്‍ ആക്രമണം നടത്തിയതിലുള്ള പ്രതികരണമോ മറുപടിയോ അല്ല താന്‍ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് അഹാന പറയുന്നു. താനൊരു ഇരയല്ലെന്നും മോശം വാക്കുകള്‍ ഉപയോ?ഗിച്ച് തന്നെ ആക്രമിച്ചവര്‍ സ്വയം ല!ജ്ജിക്കണമെന്നും അഹാന കൂട്ടിച്ചേര്‍ത്തു.

FOLLOW US PATHRAMONLINE

pathram:
Related Post
Leave a Comment