സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം : വ്യാജരേഖ കേസില്‍ സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 2016 മാര്‍ച്ചില്‍ കന്റോണ്‍മെന്റ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ബിനോയ് ജേക്കബ് മാത്രമേ പ്രതിയായി ഉണ്ടായിരുന്നുള്ളൂ. 2019ല്‍ ക്രൈം ബ്രാഞ്ചിലേക്ക് കേസ് മാറിയതിനു ശേഷമാണ് സ്വപ്നയെ കൂടി പ്രതിയാക്കുമെന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്.

ഹൈക്കോടതി അനുവദിച്ച അഞ്ചുമാസം ജൂലൈ അവസാനം കഴിയുകയാണ്. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ആണ് സ്വപ്!നയില്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്. സ്വപ്ന എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലി ചെയ്യുന്ന കാലത്താണ് തട്ടിപ്പ് നടത്തിയത്. ഈ കേസില്‍ രണ്ടു തവണ സ്വപ്നയെ െ്രെകം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തുടരന്വേഷണത്തിനായി ഹാജരാകാന്‍ വീണ്ടും ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവായി. പിന്നീട് സ്വര്‍ണക്കടത്തു കേസില്‍ ഉള്‍പ്പെട്ടു മുങ്ങി.

എന്‍ഐഎയും കസ്റ്റംസും ചോദ്യം ചെയ്തതിനു ശേഷം അവരുടെ കസ്റ്റഡി കാലാവധി തീരുന്ന മുറയ്ക്ക്, സ്വപ്നയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണു ശ്രമം. ഒന്നാം പ്രതി ബിനോയ് ജേക്കബ് സമാനമായ കേസുകളില്‍ കൊച്ചി എയര്‍പോര്‍ട്ടിലും ഉള്‍പ്പെട്ടിട്ടുള്ളതായി അറിയുന്നു.

ഉയര്‍ന്ന തസ്തികകളില്‍ ജോലി സമ്പാദിക്കാന്‍ സ്വപ്ന സുരേഷിനെ പോലെ ബിനോയ് ജേക്കബും വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയതായി സംശയിക്കുന്നു. ഈ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വിവിധ തലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണെന്നു ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.

FOLLOW US PATHRAMONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7