കോവിഡ് കര്‍ഫ്യൂ ലംഘിച്ച് യാത്ര; മന്ത്രിപുത്രനെ തടഞ്ഞ വനിതാ കോണ്‍സ്റ്റബിള്‍ ജോലി രാജിവച്ചു

സൂറത്ത്: കോവിഡ് കര്‍ഫ്യൂ ലംഘിച്ചു യാത്ര ചെയ്ത മന്ത്രിപുത്രനെ തടഞ്ഞ വനിതാ കോണ്‍സ്റ്റബിള്‍ ജോലി ഉപേക്ഷിച്ചു. ഗുജറാത്ത് ആരോഗ്യമന്ത്രി കുമാര്‍ കനാനിയുടെ മകന്‍ പ്രകാശ് കനാനിയെയും 2 സുഹൃത്തുക്കളെയുമാണ് സൂറത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ സുനിത യാദവ് കഴിഞ്ഞ ദിവസം രാത്രി തടഞ്ഞത്.

റോഡില്‍ ഇരുകൂട്ടരും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് പ്രകാശിനെ അറസ്റ്റ് ചെയ്തു. എന്നാല്‍, പ്രശ്‌നത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തനിക്കൊപ്പം നിന്നില്ലെന്നും അതുകൊണ്ട് രാജിവച്ചുവെന്നും സുനിത പറഞ്ഞു.

follow us pathramonline

pathram:
Related Post
Leave a Comment