ഐടി വകുപ്പിലെ നിയമനങ്ങളില്‍ അന്വേഷണം; കരാര്‍ നിയമനങ്ങളും അന്വേഷണ പരിധിയില്‍

തിരുവനന്തപുരം: ഐടി വകുപ്പിലെ നിയമനങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്വപ്നയ്ക്ക് നിയമനം നല്‍കിയ കെഎസ്‌ഐടിഐഎല്ലിലെ ഉള്‍പ്പടെ നിയമനങ്ങള്‍ അന്വേഷിക്കാന്‍ തീരുമാനിച്ചത്. സ്വകാര്യ ഏജന്‍സികളടക്കം അടുത്തകാലത്ത് നടത്തിയ മുഴുവന്‍ കരാര്‍ നിയമനങ്ങളും അന്വേഷണ പരിധിയില്‍ വരും.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്നയുടെ നിയമനത്തില്‍ സര്‍ക്കാര്‍ മലക്കം മറിയുകയാണ്. െഎടി വകുപ്പിന് കീഴിലുള്ള സ്‌പേസ് പാര്‍ക്കില്‍ സ്വപ്നയെ ഓപ്പറേഷന്‍ മാനേജരായി നിയമിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ശുപാര്‍ശയിലാണന്ന് ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സ്വകാര്യ ഏജന്‍സിയാണ് സ്വപ്നയെ നിയമിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇതുവരെയുള്ള വാദം.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന പിടിക്കപ്പെട്ടപ്പോള്‍ മുതല്‍ മുഖ്യമന്ത്രി ആവര്‍ത്തിക്കുന്ന വാചകമാണിത്. സ്വപ്ന െ്രെകംബ്രാഞ്ച് അന്വേഷണം നേരിടുന്ന വ്യക്തിയാണന്നും, സ്വപ്നയുടേത് വ്യാജബിരുദമാണെന്നും സര്‍ക്കാരിന്റെ ഔദ്യോഗിക രേഖയില്‍ വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ വാദങ്ങളെല്ലാം പൊളിയുന്നതാണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ്. ശിവശങ്കറിന്റെ ശുപാര്‍ശയിലാണ് യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥയായ സ്വപ്നയെ സ്‌പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍ മാനേജരായി നിയമിച്ചതെന്നാണ് ചീഫ് സെക്രട്ടറിയുടെ കണ്ടെത്തല്‍.

ഐടി വകുപ്പില്‍ എത്തുന്നതിന് മുമ്പ് തന്നെ സ്വപ്നയെ ശിവശങ്കറിന് അടുത്തറിയാമായിരുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തം. അടിസ്ഥാന യോഗ്യതപോലുമില്ലാത്ത സ്വപ്ന ഉയര്‍ന്ന ശമ്പളത്തില്‍ െഎടി വകുപ്പിന് കീഴില്‍ നിര്‍ണായക പദവികള്‍ വഹിച്ചതും ശിവശങ്കറിന്റെ സ്വാധീനം കൊണ്ടാണന്നും സര്‍ക്കാര്‍ സമ്മതിക്കുന്നു. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതാണ് ശിവശങ്കറിന് സസ്‌പെന്‍ഷന് കാരണമായി ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം

follow us pathramonline

pathram:
Leave a Comment