പോലീസ് ഉദ്യോഗസ്ഥയ്ക്ക് കോവിഡ് ; ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു

തിരുവനന്തപുരം: സിവില്‍ പോലീസ് ഉദ്യോഗസ്ഥയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു. ഇന്ന് രാവിലെ അടച്ച ഓഫീസ് മൂന്നു ദിവസത്തിനു ശേഷം തിങ്കളാഴ്ച വീണ്ടും തുറക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി പറഞ്ഞു.

കോവിഡ് ഡ്യൂട്ടിയ്ക്കായി ക്രൈംബ്രാഞ്ചില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ പോയ വനിതാ ഓഫീസര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. ജൂലൈ ഏഴു മുതല്‍ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ പരിധിയില്‍ കോവിഡ് ഡ്യൂട്ടിയിലായിരുന്നു ഇവര്‍.

ഡെപ്യൂട്ടേഷന്‍ ഡ്യൂട്ടി പൂര്‍ത്തിയാക്കിയ ശേഷം 15ാം തീയതി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ തിരികെ ഡ്യൂട്ടിയില്‍ പ്രവേശിപ്പിച്ചു. ഇതിനു മുമ്പായി 14ന് എടുത്ത സാംപിളാണ് പോസിറ്റീവ് ആയിരിക്കുന്നത്. ഉദ്യോഗസ്ഥയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആവശ്യമായ സുരക്ഷാനടപടികള്‍ സ്വീകരിച്ചതായി ക്രൈംബ്രാഞ്ച് മേധാവി അറിയിച്ചു. അണുവിമുക്തമാക്കല്‍ ഉള്‍പ്പെടെ നടത്തിയ ശേഷമാകും ഓഫീസ് തുറക്കുക.

follow us pathramonline

pathram:
Leave a Comment