തടി കുറയ്ക്കല്‍ ചലഞ്ച്…; വീണാ നായരെ വെല്ലുവിളിച്ച് നടി അശ്വതി…എനിക്ക് പറ്റുമെങ്കിങ്കില്‍ നിങ്ങള്‍ക്കും പറ്റും

നര്‍ത്തകിയും സിനിമസീരിയല്‍ താരവുമാണ് വീണ നായര്‍. ഇപ്പോള്‍ വീണയെ വെല്ലുവിളിച്ച് സുഹൃത്തും നടിയുമായ അശ്വതി ജെറിന്‍ എത്തിയിരിക്കുകയാണ്. തടി കുറക്കാനുള്ള ചലഞ്ചുമായാണ് വീണയെ അശ്വതി വെല്ലുവിളിച്ചിരിക്കുന്നത്.

അശ്വതിയുടെ ചലഞ്ച് ഏറ്റെടുത്ത വീണ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഇക്കാര്യം ആരാധകരോടും പറഞ്ഞു. ”കഴിഞ്ഞ 9 മാസത്തിലെ എന്റെ ചേഞ്ച് ആണിത്.. ഭൂലോക മടിച്ചി ആയ എനിക്ക് പറ്റുമെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കും അതു സാധിക്കും…അപ്പോള്‍ ഞാന്‍ ഇവിടെ ഒരു ചലഞ്ച് ആരംഭിക്കുവാണ്..എന്റെ പ്രിയ സുഹൃത്തും നിങ്ങള്‍ക്കു ഏവര്‍ക്കും ഇഷ്ട്ടമുള്ള സ്വന്തം വീണനായരെ ഞാന്‍ ചലഞ്ച് ചെയ്യുന്നു.” എന്നാണ് അശ്വതി കുറിച്ചത്.

ഇതിന് മറുപടിയുമായി വീണ എത്തി. എടീ അച്ചു.ഇത് എന്നോട് വേണ്ടിയിരുന്നില്ല. എന്നാലും ഞാന്‍ ഏറ്റെടുക്കുന്നു..പബ്ലിക് ആയി വെല്ലുവിളിച്ചതല്ലേ. മാക്‌സിമം െ്രെട ചെയ്യും. ..ഭഗവാനെ മിന്നിച്ചേക്കണേ എന്ന് പറഞ്ഞുകൊണ്ടാണ് വീണ അശ്വതിയുടെ ചലഞ്ച് ഏറ്റെടുത്തത്. അതേസമയം വീണയ്ക്ക് വന്‍ സപ്പോര്‍ട്ടാണ് ആരാധകരുടെ ഭാഗത്തു നിന്നുള്ളത്. ഒന്നും നോക്കണ്ട വീണ ചേച്ചി… പട്ടിണി കിടന്ന് ആണേലും ചേച്ചി ഇത് പൊട്ടിക്കണം, വീണ അളിയോ അങ്ങോട്ട് കാണിച്ചുകൊടുക്ക് എന്നൊക്കെയുള്ള കമന്റുമായി ആരാധകര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

follow us pathramonline

pathram:
Related Post
Leave a Comment