സ്വര്‍ണക്കടത്തുകേസ്; എന്‍ഐഎ സംഘം ക്രൈം ബ്രാഞ്ചുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ എന്‍ഐഎ സംഘം തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫിസിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഇന്നലെ ഉച്ചയോടെ എറണാകുളത്തെ എന്‍ഐഎ യൂണിറ്റ് എസ്പി രാഹുല്‍, സ്വപ്ന കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബി.അനില്‍കുമാറിനെ ഫോണില്‍ വിളിച്ചു വിവരങ്ങള്‍ ആരാഞ്ഞു.

ഇന്നലെ വൈകുന്നേരം അഞ്ചു മണിക്കു തിരുവനന്തപുരം ജവഹര്‍ നഗറിലുള്ള ക്രൈം ബ്രാഞ്ച് ഓഫിസില്‍ എന്‍ഐഎ ഡിവൈഎസ്പി വിജയകുമാറും സംഘവുമെത്തി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമായി ഒന്നര മണിക്കൂര്‍ നേരത്തോളം ചര്‍ച്ച നടത്തി വിവരങ്ങള്‍ ശേഖരിച്ചു. സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലേക്ക് പ്രസക്തമായ വിവരങ്ങള്‍ എന്‍ഐഎ ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിനു നല്‍കി. തുടരന്വേഷണത്തിന് ഇരു കൂട്ടര്‍ക്കും ആവശ്യമായ വിവരങ്ങള്‍ കൈമാറുമെന്ന് ധാരണയായി.

FOLLOW US pathramonline

pathram:
Leave a Comment