ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ഇതേ രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ ഓഗസ്റ്റ് പത്ത് ആകുന്നതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷമായി ഉയരുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷം കടന്നതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ മുന്നറിയിപ്പ്.
‘10,00,000 കടന്നു. കോവിഡ് 19 ഇതേ വേഗതയില്‍ വ്യാപനം തുടരുകയാണെങ്കില്‍ ഓഗസ്റ്റ് 10 ആകുമ്പോഴേക്കും കോവിഡ് 19 ബാധിതരുടെ എണ്ണം 20,00,000 ലക്ഷത്തിലെത്തും. മഹാമാരിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ദൃഢമായ, കൃത്യമായി ആസൂത്രണം ചെയ്ത നടപടികള്‍ എടുക്കേണ്ടതുണ്ട്.’ രാഹുല്‍ ട്വീറ്റ് ചെയ്തു.
കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാംസ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 34,956 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 10,03,832 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. 25,602 പേര്‍ മരിച്ചു
FOLLOW US pathramonline
Leave a Comment