യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാനെ കാണാനില്ല; സ്വര്‍ണം പിടിച്ചെടുത്ത ദിവസമടക്കം സ്വപ്ന ജയഘോഷിനെ വിളിച്ചിരുന്നു

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാന്‍ എസ്.ആര്‍ ജയഘോഷിനെ കാണാനില്ലെന്നു പരാതി . ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തുമ്പ പൊലീസ് കേസെടുത്തു. കരിമണല്‍ സ്വദേശിയായ ജയ്‌ഘോഷിനെ വ്യാഴാഴ്ച മുതലാണ് കാണാതായത്.

മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാള്‍ക്കു അനുവദിച്ചിരുന്ന പിസ്റ്റള്‍ ഇയാള്‍ വട്ടിയൂര്‍ക്കാവ് പൊലീസ് സ്‌റ്റേഷനില്‍ തിരികെ ഏല്‍പ്പിച്ചിരുന്നു. സ്വര്‍ണം പിടിച്ചെടുത്ത ദിവസമടക്കം സ്വപ്ന സുരേഷ് ജയഘോഷിനെ വിളിച്ചതായി കണ്ടെത്തിയിരുന്നു.

follow us pathramonline

pathram:
Related Post
Leave a Comment