കോവിഡ് ഭേദമായ രോഗിയുടെ നൂറാം പിറന്നാള്‍ ആഘോഷിച്ച് ആശുപത്രി

നൂറാം വയസ്സില്‍ കൊറോണയോട് പടവെട്ടി പിറന്നാള്‍ ആഘോഷിച്ച് അര്‍ജുന്‍ ഗോവിന്ദ് നരിംഗ്ഗ്രേക്കര്‍. കഴിഞ്ഞ ജൂലൈ ഒന്നിന്നാണ് ഇദ്ദേഹത്തെ പനി ലക്ഷണങ്ങളുമായി മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്നു വ്യക്തമായി.

റിട്ട: ഹെഡ്മാസ്റ്റര്‍ ആയ ഗോവിന്ദ് കഴിഞ്ഞ ദിവസമാണ് രോഗമുക്തി നേടി വീട്ടിലെത്തിയത്. ആശുപത്രിയില്‍ നിന്നു പോകുന്നതിനു മുന്‍പ് പിറന്നാളും ഗംഭീരമായി ആഘോഷിച്ചു.

14 ദിവസമാണ് ഇദ്ദേഹം ആശുപത്രിയില്‍ കഴിഞ്ഞത്. മരുന്നുകളോട് നല്ല രീതിയില്‍ പ്രതികരിച്ചെന്നു ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. ഗോവിന്ദിന്റെ പിറന്നാള്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ചേര്‍ന്നാണ് ആഘോഷമാക്കിയത്.

follow us pathramonline

pathram:
Related Post
Leave a Comment