ബലിതര്‍പ്പണത്തിന് നിയന്ത്രണം വേണം; കൂടിച്ചേരല്‍ ഒഴിവാക്കണം: മുഖ്യമന്ത്രി

കര്‍ക്കിടവാവിനോടനുബന്ധിച്ച് ബലിതര്‍പ്പണത്തിന് നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി. രോഗവ്യാപനമുണ്ടാക്കുന്ന കൂടിച്ചേരല്‍ ഒഴിവാക്കണം. ബലിതര്‍പ്പണത്തില്‍ സ്വയംനിയന്ത്രണം വേണം. എല്ലാതലത്തിലും ശ്രദ്ധയുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 722 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 481 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. ആകെ രോഗികൾ 10,000 കടന്നു. 157 പേര്‍ വിദേശത്തുനിന്നും 62 പേര്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കണ്ണൂര്‍ പുളിയനേമ്പ്ര സ്വദേശി മുഹമ്മദ് സലീമും (25) തൃശൂര്‍ തമ്പുരാന്‍പടി അനീഷും കോവിഡ് ബാധിച്ച് മരിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ദിവസമാണിന്ന്. പാലക്കാട് 72 പേരടക്കം സംസ്ഥാനത്ത് 228 കോവിഡ് രോഗികള്‍ സുഖംപ്രാപിച്ചു.

12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി കോവിഡ് ബാധിച്ചവരില്‍ 34 പേരുടെ ഉറവിടമറിയില്ല. തിരുവനന്തപുരം–339, എറണാകുളം–57, കൊല്ലം–42, മലപ്പുറം–42, പത്തനംതിട്ട–39, കോഴിക്കോട്–33, തൃശൂര്‍–42, ഇടുക്കി–26, പാലക്കാട്–25, കണ്ണൂര്‍–23, ആലപ്പുഴ–20, കാസര്‍കോട്–18, വയനാട്–13 കോട്ടയം–13 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.

pathram desk 2:
Related Post
Leave a Comment