കോവിഡ് നിയന്ത്രണവിധേയമാകാന്‍ ഡിസംബര്‍ വരെ കാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണവിധേയമാകാന്‍ ഡിസംബര്‍ വരെ കാക്കണം. കോവിഡ് രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നും അടുത്തഘട്ടം സമൂഹവ്യാപനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിനു 4 ഘട്ടങ്ങളാണുള്ളത്. മൂന്നാമത്തേതിലാണു കേരളം ഇപ്പോള്‍ നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിനു നാലു ഘട്ടങ്ങളാണുള്ളത്. ഒന്നാമത്തേത് രോഗികളില്ലാത്ത സ്ഥിതി. രണ്ടാമത് പുറമെനിന്നു രോഗികളെത്തി സമൂഹത്തിലെ ചിലരിലേക്കു രോഗം പകരുന്ന ഘട്ടമായ സ്‌പൊറാഡിക്ക്. മൂന്നാമത്തേത് ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുള്ള രോഗവ്യാപനം. അതായത് ക്ലസ്റ്റഴ്‌സ്. അവസാനത്തേതാണു സമൂഹവ്യാപനം. കേരളം ഇപ്പോള്‍ മൂന്നാം ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്’– മുഖ്യമന്ത്രി വിശദീകരിച്ചു.

മലപ്പുറം, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ മൂന്നാം ഘട്ടത്തില്‍ പറയുന്നതുപോലെ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. അടുത്തത് സമൂഹവ്യാപനമാണ്. ഇത് തടയുന്നതിനായി കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. നിപ ഒരു മാസമാണ് നീണ്ടു നിന്നത്. അത് നമുക്ക് വിജയകരമായി നിയന്ത്രിക്കാനായി.

കോവിഡ് നിയന്ത്രണം നാം തുടങ്ങിയിട്ട് ആറു മാസമായി. ലോകത്തെ പലയിടങ്ങളിലും ഓരോ ദിവസം കഴിയുന്തോറും രോഗവ്യാപനം കൂടുകയാണ്. ഈ വര്‍ഷാവസാനത്തോടെ മാത്രമേ രോഗ നിയന്ത്രണം കൈവരിക്കാന്‍ കഴിയൂ എന്നതാണു വിലയിരുത്തല്‍. അതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

pathram:
Leave a Comment