കരൾ അലിയുന്ന കാഴ്ച; കുഞ്ഞിനെ മറവ് ചെയ്യാനെടുത്തപ്പോള്‍ തെരുവുനായ ചെയ്തത്

വഴിയരികില്‍ ജീവനറ്റു കിടക്കുന്ന തെരുവുനായയുടെ കുഞ്ഞിനെ കുഴിച്ചിടാന്‍ കൊണ്ടുപോയപ്പോഴുള്ള ഈ ദൃശ്യം ആരുടെയും കണ്ണുനനയ്ക്കും. വഴിയരികില്‍ ചത്ത് കിടന്ന കുഞ്ഞിനെ സന്നദ്ധ പ്രവര്‍ത്തകരാണ് കുഴിച്ചിടാന്‍ ഒരുങ്ങിയത്. അന്നേരം മുതല്‍ മറ്റൊരു നായ ഇവരെ പിന്തുടരുന്നുണ്ടായിരുന്നു.

മറവ് ചെയ്യാനായി കുഴിയെടുത്ത് അതിലേക്ക് നായക്കുട്ടിയെ ഇട്ടപ്പോള്‍ മറ്റേ നായ കുഴിയുടെ അടുത്തേക്ക് വന്നു. പിന്നീട് നടന്ന സംഭവമാണ് എല്ലാവരെയും ഞെട്ടിച്ചത്. കുഴിയിലേക്ക് നായ്ക്കുട്ടിയുടെ ജീവനറ്റ ശരീരമിട്ടപ്പോൾ ചുറ്റുമുള്ള മണ്ണ് മൂക്കു കൊണ്ട് കുഴിലേക്കിടുന്ന നായയുടെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളെ കണ്ണീരിലാഴ്ത്തിയത്.

വേദനയോടെ കുഞ്ഞിന്റെ ശരീരത്തിലേക്ക് മണ്ണു നീക്കിയിടുന്ന തെരുവുനായയെ സന്നദ്ധപ്രവർത്തകർ തലോടി ആശ്വസിപ്പിക്കുന്നുണ്ട്. ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രമൺ ആണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

Follow us on pathram online

pathram desk 2:
Related Post
Leave a Comment