പുതിയ വീട്ടിലേക്ക് താമസം മാറിയതായി നമിത പ്രമോദ് ; ചിത്രങ്ങള്‍ വൈറല്‍

പുതിയ വീട്ടിലേക്ക് താമസം മാറിയതായി നമിത പ്രമോദ്. തന്റെ ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് നമിത പുതിയ വീടിന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്.

‘ഒത്തിരി സ്‌നേഹവും സ്വപ്നങ്ങളും സമാധാനവും ഓര്‍മ്മകളും നിറഞ്ഞ ഒരു സന്തോഷം ഞങ്ങള്‍ പുതിയ വീട്ടിലേക്ക് താമസം മാറി , നിങ്ങളുടെ പ്രാര്‍ഥനകള്‍ ഒപ്പമുണ്ടാകണം’ എന്നാണ് പുതിയ വീട്ടില്‍ മാതാപിതാക്കള്‍ക്കും സഹോദരിക്കും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് താരം പറഞ്ഞത്.

പുതിയ വീട്ടിലെ അടുക്കള, ലിവിങ് റൂം എന്നിവിടങ്ങളിലെ നിന്നുള്ള ചിത്രം ആണ് താരം പങ്കുവെച്ചത്. കേരളസാരിയില്‍ വളരെ സിംപിള്‍ ലുക്കിലാണ് ചിത്രങ്ങളില്‍ നമിത. മിനിസ്‌ക്രീനിലൂടെ ബാലതാരമായെത്തി, പിന്നീട് സിനിമയിലൂടെ നായികയായി മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് നമിത. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നമിത അഭിനയിച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment