ഇന്നലെ പുറത്തുവിട്ട എറണാകുളം ജില്ലയിലെ കൊവിഡ് ബാധിതരുടെ കണക്കുകളിൽ പിഴവുണ്ടെന്ന് മന്ത്രി; ചെല്ലാനത്ത് സ്ഥിതി അതീവ ഗുരുതരം

ഇന്നലെ പുറത്തുവിട്ട എറണാകുളം ജില്ലയിലെ കൊവിഡ് ബാധിതരുടെ കണക്കുകളിൽ പിഴവുണ്ടെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. ഇന്നലെ മൊത്തം 50 പേർക്ക് രോഗം സ്ഥിരീകരിച്ചു. എന്നാൽ പുറത്ത് വിട്ടത് 15 പേരുടെ ലിസ്റ്റ് മാത്രമാണെന്ന് മന്ത്രി പറഞ്ഞു. ഡാറ്റ എൻട്രി നടക്കാതിരുന്നതാണ് കാരണമെന്ന് പിഴവിന് കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചെല്ലാനത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ അറിയിച്ചു. 35 പേരുടെ ലിസ്റ്റ് സാങ്കേതിക കാരണങ്ങളാൽ ഉൾപ്പെടുത്താനായില്ലെന്ന് മന്ത്രി പറഞ്ഞു. ചെല്ലാനത്ത് ഇതുവരെ 83 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രദേശത്ത് ഇന്ന് മാത്രം 326 ടെസ്റ്റുകൾ നടത്തി. ചെല്ലാനത്ത് കൊവിഡ് സെൻറർ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. മാർക്കറ്റുകൾക്ക് പ്രത്യേക എസ്ഒപി പുറപ്പെടുവിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Follow us on pathram online

pathram desk 2:
Related Post
Leave a Comment