കോട്ടയം: കമ്മട്ടിപ്പാടം ഉള്‍പ്പെടെയുള്ള സിനിമകള്‍ക്ക് തിരക്കഥയെഴുതിയ പ്രശസ്ത സിനിമാ–നാടക പ്രവര്‍ത്തകനും അധ്യാപകനുമായ പി. ബാലചന്ദ്രന്‍ ആശുപത്രിയില്‍. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് വൈക്കത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. നാല്‍പ്പതിലേറെ സിനിമകളില്‍ അഭിനയിച്ച അദ്ദേഹം മികച്ച സിനിമകളുടെ തിരക്കഥാകൃത്തായും ശ്രദ്ധനേടി.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍!ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് തുടങ്ങി അനേകം പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുള്ള അദ്ദേഹം തിരക്കഥാകൃത്ത് എന്നതിന് പുറമേ അഭിനയത്തിലും മികവ് തെളിയിച്ചിരുന്നു. 2012 ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്‌കാരം നേടിയ’ ഇവന്‍ മേഘരൂപന്‍’ അദ്ദേഹം എഴുതി സംവിധാനം ചെയ്ത സിനിമയാണ്.
മലയാളത്തിലെ മികച്ച ഹിറ്റുകളില്‍ പെടുന്ന ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നേരത്തേ മുതലേ കലാപ്രവര്‍ത്തനങ്ങളില്‍ കൈ വെച്ചിരുന്ന അദ്ദേഹം തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലും അധ്യാപകനായിരുന്നു.
Follow us pathramonline
Leave a Comment