കോവിഡ്: സൗദിയിൽ 4 മലയാളികൾ മരിച്ചു

കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ 4 മലയാളികൾ മരിച്ചു. കൊല്ലം മയ്യനാട് കാക്കോട്ട് മൂല വലിയവെളുന്തുറ (കണ്ണച്ചാടം) ജോളി ഫ്രാൻസിസ്(53), തൃശൂർ എടത്തിരുത്തി സിറാജ് നഗറിൽ മേലറ്റത്ത് അഹമ്മുവിന്റെ മകൻ അൻവർ (48), പത്തനാപുരം ശാലേംപുരം ചെങ്കിലാത്ത് വീട്ടിൽ ബാബു കോശി (61) വയനാട് തൊണ്ടർനാട് കടയിങ്ങൽ കോരൻകുന്നേൽ നൗഫൽ (36) എന്നിവരാണ് മരിച്ചത്.

ജോളി ഫ്രാൻസിസ് 21 വർഷമായി സൗദിയിലെ കമ്പനിയിൽ ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന് ഏതാനും ദിവസം മുൻപ് ശാരീരിക അസ്വസ്ഥത തോന്നിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കോവിഡ് ആണെന്നു കണ്ടെത്തി.

അൻവർ കോവിഡ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് 4 ദിവസമായി സൗദി അബഹയിലുള്ള ഹസീർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് ബാബു കോശി രോഗബാധിതനായി മരിച്ചത്. കഴിഞ്ഞ 30ന് നാട്ടിലേക്കു മടങ്ങാനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

follow us: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment