സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ യു.ഡി.എഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പറയാനാകില്ലെന്ന് കെ. സുധാകരന്‍

സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ യു.ഡി.എഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പറയാനാകില്ലെന്ന് കെ. സുധാകരന്‍ എം.പി. ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഇപ്പോഴത്തേതിന് സമാനമായ നിലപാട് സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. പത്താം ക്ലാസ് പാസായ സ്വപ്‌നയ്ക്ക് ജോലി കൊടുത്ത് അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത പതിനായിരങ്ങളെ അപമാനിച്ചു. സോളാറില്‍ ഉമ്മന്‍ ചാണ്ടിയെ പരിഹസിച്ച പിണറായി സ്വപ്നയെ എവിടെയൊക്കെ കൊണ്ടുനടന്നു.

മുഖ്യമന്ത്രിയുടെ മുന്നിലും പിന്നിലും വശങ്ങളിലും നില്‍ക്കുന്ന ഫോട്ടോ പുറത്തുവന്നു. എന്നിട്ടും സ്വപ്നയെ അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ തൊലിക്കട്ടി സമ്മതിക്കണമെന്നും സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരന്‍ പഴയ എസ്.എഫ്.ഐക്കാരനാണ്. അദ്ദേഹം കെ.എസ്.ഇ.ബി ചെയര്‍മാനായിരുന്ന കാലത്ത് എസ്.എന്‍.സി ലാവ്‌ലിന്‍ കേസിലെ സുപ്രധാന ഫയലുകള്‍ നഷ്ടപ്പെട്ടുവെന്നും സുധാകരന്‍ ആരോപിച്ചു.

അഭിമാന ബോധം ഉണ്ടെങ്കില്‍ പിണറായി രാജിവയ്ക്കണം. സരിത കേസ് കൊണ്ട് നാടിന് ഒരു സാമ്പത്തിക നഷ്ടവും ഉണ്ടായില്ല. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയെ നാട് വിടാന്‍ കേരള ഡി.ജി.പി സഹായിച്ചുവെന്നും സുധാകരന്‍ ആരോപിച്ചു.

follow us: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment