മലപ്പുറം ജില്ലയില്‍ ഇന്ന് 42 പേര്‍ക്ക് കൂടി രോഗബാധ; 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

മലപ്പുറം ജില്ലയില്‍ 42 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ 12) കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 13 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 22 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച മൂന്നിയൂര്‍ സ്വദേശിയുമായി ബന്ധമുണ്ടായ മൂന്നിയൂര്‍ സ്വദേശി (22),

ജൂലൈ ഒന്നിന് രോഗബാധ സ്ഥിരീകരിച്ച വാഴയൂര്‍ സ്വദേശിനിയുടെ സഹോദരന്‍ വാഴയൂര്‍ സ്വദേശി (37),

ജൂണ്‍ 19 ന് രോഗബാധ സ്ഥിരീകരിച്ച പാലേമാട് സ്വദേശിയുമായി ബന്ധമുണ്ടായ എടക്കര പാലേമാട് സ്വദേശി (42),

ജൂലൈ ഒന്നിന് രോഗബാധ സ്ഥിരീകരിച്ച
ഊര്‍ങ്ങാട്ടിരി സ്വദേശിയുമായി ബന്ധമുണ്ടായ ഊര്‍ങ്ങാട്ടിരി സ്വദേശി (27)

പൊന്നാനിയില്‍ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ രോഗ ബാധ സ്ഥിരീകരിച്ചത്

പൊന്നാനി ഈശ്വരമംഗലം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ (40),

പൊന്നാനി ഈശ്വരമംഗലം സ്വദേശിനിയായ വിദ്യാര്‍ഥിനി (10),

ലോറി ഡ്രൈവറായ പൊന്നാനി സ്വദേശി (40), :

ഹോട്ടല്‍ തൊഴിലാളിയായ പൊന്നാനി ബീയ്യം സ്വദേശി (46),

ടാക്‌സി ഡ്രൈവറായ പൊന്നാനി ബീയ്യം സ്വദേശി (29),

നിര്‍മ്മാണ തൊഴിലാളിയായ പൊന്നാനി ബീയ്യം സ്വദേശി (40),

ഓട്ടോ ഡ്രൈവറായ പൊന്നാനി ബീയ്യം സ്വദേശി (35),

സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് പൊന്നാനി സ്വദേശി (45),

പൊന്നാനി സ്വദേശിയായ വിദ്യാര്‍ഥി (19),

പൊന്നാനി ബീയ്യം സ്വദേശിനിയായ ആശ വര്‍ക്കര്‍ (46),

ലോട്ടറി കച്ചവടക്കാരനായ പൊന്നാനി ബീയ്യം സ്വദേശി (57),

പൊന്നാനി ഈശ്വരമംഗലം സ്വദേശിയായ കച്ചവടക്കാരന്‍ (44),

വീടുകളില്‍ ഭക്ഷണ വിതരണം നടത്തുന്ന പൊന്നാനി ബീയ്യം സ്വദേശി (47)

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിരോഗബാധ സ്ഥിരീകരിച്ചത്

ചെന്നൈയില്‍ നിന്നെത്തിയ എ.ആര്‍. നഗര്‍ കൊളപ്പുറം സ്വദേശി (36),

മൈസൂരില്‍ നിന്നെത്തിയ ലോറി ഡ്രൈവര്‍ ചാലിയാര്‍ സ്വദേശി (28)

ബംഗളൂരുവില്‍ നിന്നെത്തിയ എടയൂര്‍ കരേക്കാട് സ്വദേശി (59)

വിദേശ രാജ്യങ്ങളിൽ നിന്നെത്തി രോഗബാധ സ്ഥിരീകരിച്ചത്

ദോഹയില്‍ നിന്നെത്തിയ മാറഞ്ചേരി സ്വദേശി (32),

അബുദബിയില്‍ നിന്നെത്തിയ മാറാക്കര സ്വദേശി (46),

ജിദ്ദയില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശി (49),

ഖത്തറില്‍ നിന്നെത്തിയ തെന്നല സ്വദേശി (34),

ജിദ്ദയില്‍ നിന്നെത്തിയ നന്നമ്പ്ര സ്വദേശി (50),

റിയാദില്‍ നിന്നെത്തിയ തിരൂരങ്ങാടി കച്ചേരിപ്പടി സ്വദേശി (36),

ഖത്തറില്‍ നിന്നെത്തിയ എടപ്പാള്‍ സ്വദേശി (26),

റിയാദില്‍ നിന്നെത്തിയ മൂത്തേടം തളിപ്പാടം സ്വദേശിനി (42),

ജിദ്ദയില്‍ നിന്നെത്തിയ മഞ്ചേരി മുട്ടിപ്പാലം സ്വദേശി (35),

ജിദ്ദയില്‍ നിന്നെത്തിയ മൊറയൂര്‍ സ്വദേശി (65),

ജിദ്ദയില്‍ നിന്നെത്തിയ കൊണ്ടോട്ടി സ്വദേശി (55),

ജിദ്ദയില്‍ നിന്നെത്തിയ കാവനൂര്‍ സ്വദേശി (28),

ജിദ്ദയില്‍ നിന്നെത്തിയ ചീക്കോട് സ്വദേശി (27),

ജിദ്ദയില്‍ നിന്നെത്തിയ പൂക്കോട്ടൂര്‍ സ്വദേശി (41),

ജിദ്ദയില്‍ നിന്നെത്തിയ താനൂര്‍ മുക്കോല സ്വദേശി (28),

റിയാദില്‍ നിന്നെത്തിയ പറപ്പൂര്‍ സ്വദേശിനികളായ 49 വയസുകാരി,

32 വയസുകാരി, റിയാദില്‍ നിന്നെത്തിയ കുറുവ പഴമള്ളൂര്‍ സ്വദേശി (38),

റിയാദില്‍ നിന്നെത്തിയ തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശി (51),

റിയാദില്‍ നിന്നെത്തിയ എടയൂര്‍ സ്വദേശി (26), റിയാദില്‍ നിന്നെത്തിയ പോത്തുകല്ല് പാതാര്‍ സ്വദേശി (36),

ജിദ്ദയില്‍ നിന്നെത്തിയ ഒരു ഒഡീഷ സ്വദേശി (41),

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന 15 പേര്‍ കൂടി ഇന്ന്(ജൂലൈ 12) രോഗമുക്തരായി. രോഗബാധിതരായി 524 പേര്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,006 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 976 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 41,097 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 670 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 38,427 പേര്‍ വീടുകളിലും 2,000 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

ജില്ലയില്‍ നിന്ന് ഇതുവരെ 13,633 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 11,617 പേരുടെ ഫലം ലഭിച്ചു. 10,818 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment