കോവിഡ് രോഗികളെ കെട്ടിപ്പിടിച്ച് ഒരു ഡോക്ടര്‍; ഇങ്ങനെ ചെയ്യുന്നതിനു പിന്നിലെ കാരണം ഇതാണ്

കോവിഡ് കേസുകള്‍ നമ്മുടെ രാജ്യത്ത് വര്‍ധിച്ചു വരികയാണ്. സാമൂഹിക അകലം പോലെയുള്ള നടപടികള്‍ പാലിച്ചാണ് ഇപ്പോള്‍ മിക്ക ജനങ്ങളും കഴിയുന്നത്. ലോക്ഡൗണ്‍ ആയിരിക്കുന്നതും പരസ്പരം ഇടപഴകാത്തതുമെല്ലാം ആളുകളില്‍ വല്ലാത്ത മാനസികസമ്മര്‍ദം ഉണ്ടാക്കുന്നുണ്ട്.

കൊറോണ പോസിറ്റീവ് ആയ ആളുകളെ സാമൂഹികമായി ഒറ്റപ്പെടുത്തുന്ന പ്രവണത ഇന്നു കണ്ടു വരുന്നുണ്ട്. പോസിറ്റീവ് ആയിരുന്ന രോഗികള്‍ പിന്നീട് രോഗമുക്തി നേടിയാല്‍ അവരെ അംഗീകരിക്കാന്‍ മടിക്കുന്നവര്‍ പോലുമുണ്ട്. ഈ അവസരത്തില്‍ വേറിട്ടൊരു മാതൃകയാകുകയാണ് ഗോവ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ എഡ്വിന്‍ ഗോമസ്. താന്‍ ചികിത്സിച്ച കോവിഡ് രോഗികളെ അദ്ദേഹം ഡിസ്ചാര്‍ജ് ചെയ്യുന്നത് ഊഷ്മളമായ ഒരു കെട്ടിപ്പിടുത്തം നല്‍കിയാണ്. താന്‍ ചികിത്സിച്ചു രോഗം ഭേദമായ 190 രോഗികളെയാണ് അദ്ദേഹം ചേര്‍ത്തുപിടിച്ചു യാത്രാമൊഴി നല്‍കിയത്.

കോവിഡ് 19 ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ആകുന്ന രോഗികള്‍ക്ക് നിലവില്‍ പോസിറ്റീവ് ആയ രോഗികളെ സഹായിക്കാന്‍ കഴിയും എന്നാണ് ഡോക്ടര്‍ ഗോമസ് പറയുന്നത്. കാരണം ഇവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ സാധിക്കും. കൂടാതെ രോഗികളുടെ ഉല്‍കണ്ഠയകറ്റാനും സാധിക്കും. രോഗ ലക്ഷണങ്ങള്‍ കൊറോണയുടേതാണോ ആണോ അല്ലയോ എന്നുവരെ ഇവര്‍ക്ക് മറ്റുള്ളവരോടു പറയാന്‍ സാധിക്കും.

ഗോവയിലെ കൊറോണ ഹോട്ട് സ്‌പോട്ട് ആയ മാന്‍ഗ്രോ ഹില്‍സില്‍ ഡിസ്ചാര്‍ജ് ആയ ഒരു രോഗി മറ്റു കൊറോണ രോഗികള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തതും അവരെ ഒരു നഴ്‌സിനെ പോലെ പരിപാലിച്ചതും ഡോക്ടര്‍ ഗോമസ് ഓര്‍ക്കുന്നു. ഇങ്ങനെയുള്ളവരുടെ സേവനം സര്‍ക്കാര്‍ ഉപയോഗപ്പെടുത്തണമെന്നും ഡോക്ടര്‍ ഗോമസ് പറയുന്നു.

follow us pathramonline

pathram:
Related Post
Leave a Comment