ചേർത്തലയിൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കുൾപ്പെടെ 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ചേർത്തല: താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കുൾപ്പെടെ 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഗൈനക്കോളജി ഡോക്ടർ, രണ്ട് നഴ്സുമാർ, ഒരു നഴ്സിങ് അസിസ്റ്റൻ്റ്, രണ്ട് അറ്റൻ്റർമാർ, ഒരു ആശാ പ്രവർത്തക, ഒരു സുരക്ഷാ ജീവനക്കാരൻ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.

നേരത്തെ രോഗം സ്ഥിരീകരിച്ച എഴുപുന്ന സ്വദേശിനിയായ ഗർഭിണി ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് എത്തിയിരുന്നു.

മത്സ്യത്തൊഴിലാളി കുടുംബത്തിൽ പെട്ട യുവതിയുടെ സമ്പർക്ക പട്ടികയിൽ 30 ലധികം പേരുണ്ട്.

രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാൽ താലൂക്ക് ആശുപത്രി അടയ്ക്കണമെന്ന് ചേർത്തല നഗരസഭാ ചെയർമാൻ ജില്ലാ ഭരണകൂടത്തോടും ജില്ലാ മെഡിക്കൽ ഓഫീസറോടും ആവശ്യപ്പെട്ടു.

follow us pathramonline

pathram desk 1:
Related Post
Leave a Comment