സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

പെരുമ്പാവൂര്‍: ഇന്നലെ ഹൃദയാഘാതം മൂലം മരിച്ച പുല്ലുവഴി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. പൊന്നയംമ്പിള്ളില്‍ പി.കെ ബാലകൃഷ്ണന്‍ നായരാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകന്‍ ആലുവ കെഎസ്ഇബി ഓഫിസിലാണ് ജോലി ചെയ്തിരുന്നത്. ബാലകൃഷ്ണന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.

ആരോഗ്യവകുപ്പ് അധികൃതര്‍ ഇദ്ദേഹവുമായി സമ്പര്‍ക്കമുള്ളവരുടെ സ്രവം ശേഖരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് അധികൃതര്‍ രായമംഗലം പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് കുറുപ്പംപടി പോലീസും ആരോഗ്യ വകുപ്പും ബാലകൃഷ്ണന്റെ വീട്ടിലെത്തി ബന്ധുക്കളുടെ സ്രവം ശേഖരിച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment