ചേര്‍ത്തല: ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ഡോക്ടറടക്കം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ രണ്ട് നഴ്സുമാരും കൊവിഡ് ബാധിച്ചവരില്‍ പെടുന്നു. കഴിഞ്ഞ ദിവസം ഇവിടെ ചികിത്സയ്ക്കെത്തിയ ഗര്‍ഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇവരുമായി അടുത്തിടപഴകിയ ഡോക്ടര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റീനില്‍ പോയിരുന്നു. ഇതോടെ ആശുപത്രി അടക്കാന്‍ നഗരസഭ നിര്‍ദേശം നല്‍കി.
എറണാകുളം പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ ഇന്നലെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞയാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പി.കെ ബാലകൃഷ്ണന്‍ (79) ആണ് മരണമടഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയായിരുന്നു മരണം.
Leave a Comment