തിരുവനന്തപുരം ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചുവടെ പറയുന്ന സ്ഥലങ്ങൾ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിക്കുന്നു.
1. കാരോട് ഗ്രാമപഞ്ചായത്തിലെ i.കാക്കാവിള (വാർഡ് നമ്പർ 14), ii.പുതുശ്ശേരി(വാർഡ് നമ്പർ 15),
iii.പുതിയ ഉച്ചകട(വാർഡ് നമ്പർ 16) എന്നീ വാർഡുകൾ
2. ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകൾ
ആശുപത്രി ആവശ്യങ്ങൾക്കോ മറ്റ് അടിയന്തര ആവശ്യങ്ങൾക്കോ അല്ലാതെ കണ്ടെയിൻമെന്റ് സോണിനു പുറത്തു പോകാൻ പാടില്ലാത്തതാണ്. ഈ വാർഡുകളോട് ചേർന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തണം. കണ്ടെയിൻമെന്റ് സോണുകളിൽ ഒരുതരത്തിലുള്ള ലോക്ക്ഡൗൺ ഇളവുകളും ബാധകമായിരിക്കില്ല. സർക്കാർ മുൻനിശ്ചയിച്ച പരീക്ഷകൾ കോവിഡ് മാനദണ്ഡമനുസരിച്ച് നടത്തും.
കോവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യ വിഭാഗത്തിന്റെ മാർഗനിർദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ജാഗൃതയോടെ നമ്മുക്ക് കോവിഡിനെ തടയാം.
follow us: PATHRAM ONLINE
Leave a Comment