‘ഞാനും ഇങ്ങനെയൊക്കെ ഫോട്ടോ എടുത്തിട്ടുണ്ട്…ഇനി നാളെ ഞാന്‍ വല്ല കേസിലും പെട്ടുപോയാല്‍ അതിന്റെ ഉത്തരവാദി മുഖ്യമന്ത്രി ആവ്വോ?

തിരുവനന്തപുരം: വിമാനത്താവളത്തിലൂടെ സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും, ഓഫീസിനും എതിരെ വന്‍ ആരോപണങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി എന്ന് സംശയിക്കുന്ന സ്വപ്‌ന മുഖ്യമന്ത്രിയുടെ സമീപം നല്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിമര്‍ശകര്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.

‘ഞാനും ഇങ്ങനെയൊക്കെ ഫോട്ടോ എടുത്തിട്ടുണ്ട്..ഇനി നാളെ ഞാന്‍ വല്ല കേസിലും പെട്ടുപോയാല്‍ (പെടുത്താതിരുന്നാല്‍ മതി) അതിന്റെ ഉത്തരവാദി മുഖ്യമന്ത്രി ആവ്വോ?അദ്ദേഹം എന്നോട് ചിരിക്കുന്നുമുണ്ട്’ എന്നാണ് മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് നടി ഫേസ്ബുക്കില്‍ കുറിച്ചു.

pathram:
Related Post
Leave a Comment