സന്ദീപ്‌ ബിജെപി പ്രവർത്തകൻ: സിപിഎം

സ്വർണക്കടത്ത് കേസിൽ ഒളിവിൽപ്പോയ സന്ദീപ് സിപിഐ എം പ്രവർത്തകനാണെന്ന പ്രചാരവേല കൊണ്ടുവരാൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണെന്ന്‌ പാർടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.

ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ എസ് കെ പി രമേശിന്റെ ജീവനക്കാരനാണ് സന്ദീപ്. ഇയാളുടെ ഫെയ്‌സ്ബുക്കിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരനൊപ്പം നിൽക്കുന്ന ചിത്രമുണ്ട്‌.

എസ് കെ പി രമേശ് അടക്കമുള്ള ബിജെപി നേതാക്കൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുന്ന സന്ദീപിനെ സിപിഐ എം പ്രവർത്തകനായി ചിത്രീകരിച്ച് അപവാദ പ്രചരണം നടത്താൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമിക്കുകയാണ്. ഈ ഹീനമായ പ്രചാരവേല തള്ളിക്കളയണമെന്ന് ആനാവൂർ അഭ്യർഥിച്ചു.

അതേസമയം സ്വര്‍ണക്കടത്തില്‍ ഒളിവില്‍ പോയ സന്ദീപ് സിപിഎം പ്രവര്‍ത്തകനാണെന്നും ബ്രാഞ്ച് അംഗത്വമുണ്ടെന്നും സന്ദീപിന്റെ അമ്മ ഉമ വെളിപ്പെടുത്തി.

സന്ദീപിന്റെ ഭാര്യ സൗമ്യയ്ക്കും സ്വപനയെ അറിയാമെന്നും അമ്മ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ സുഹൃത്ത് സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് കൊച്ചിയില്‍ ചോദ്യം ചെയ്യുകയാണ്. ഇന്ന് രാവിലെ തിരുവനന്തപുരം നെടുമങ്ങാടുനിന്നാണ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്. സ്വര്‍ണക്കള്ളക്കടത്തില്‍ സന്ദീപിനും സൗമ്യക്കും പങ്കുണ്ടെന്നാണ് സൂചന.

സ്വപ്ന സുരേഷ് ഒളിവില്‍ കഴിയുന്നത് സന്ദീപിനൊപ്പമാണെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. ഇവരുടെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിലാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പങ്കെടുത്തത്.

Follow us on pathram online

pathram desk 2:
Related Post
Leave a Comment