നടി സുമലതയ്ക്കു കോവിഡ്; താനുമായി സമ്പർക്കം പുലർത്തിയവർ പരിശോധന നടത്തണമെന്ന് താരം

ലോക്​സഭാംഗവും നടിയുമായ സുമതല അംബരീഷിന് കോവിഡ് സ്​ഥിരീകരിച്ചു. കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്ന് നടി തന്നെയാണ് ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഡോക്ടറുടെ നിർദേശപ്രകാരം ഹോം ക്വാറന്‍റൈനിൽ പോകാൻ തീരുമാനിച്ചിരിക്കുകയാണെന്നും സുമലത വ്യക്തമാക്കി.

ദൈവസഹയാത്താൽ തന്‍റെ രോഗപ്രതിരോധ ശേഷി ശക്തമാണെന്നും എല്ലാവരുടെയും പിന്തുണയോടെ ഇതിനെ നേരിടുമെന്നും സുമലത പറഞ്ഞു. താനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും താൻ സർക്കാരിന് കൈമാറിയിട്ടുണ്ടെന്നും എംപി വ്യക്തമാക്കി.

താനുമായി സമ്പർക്കം പുലർത്തിയ ആർക്കെങ്കിലും ഏതെങ്കിലും രീതിയിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ പരിശോധന നടത്തണമെന്നും അവർ പറഞ്ഞു. ജൂലൈ നാലിന് തലവേദനയും തൊണ്ടവേദനയും അനുഭവപെട്ടതിനെ തുടര്‍ന്നായിരുന്നു ഇവർ ഡോക്ടറെ സമീപിച്ചതെന്നാണ് റിപ്പോർട്ട്. തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

ഒരാഴ്ച മുന്‍പ് സുമലത വിധാന്‍ സൗധയില്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും റിപ്പോർട്ടുണ്ട്.

Follow us: pathram online

pathram desk 2:
Related Post
Leave a Comment