മലപ്പുറം ജില്ലയില്‍ 35 പേര്‍ക്ക് കൂടി കോവിഡ്; മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

മലപ്പുറം ജില്ലയില്‍ 35 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ ആറ്) കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 21 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്കു പുറമെ മഞ്ചേരിയില്‍ ചികിത്സയിലുള്ള രണ്ട് പാലക്കാട് സ്വദേശികള്‍ക്കും ഓരോ കണ്ണൂര്‍, പത്തനംതിട്ട സ്വദേശികള്‍ക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു.

സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത് –
1- ജൂണ്‍ 27 ന് രോഗബാധ സ്ഥിരീകരിച്ച വട്ടംകുളം സ്വദേശിയുമായി ബന്ധമുള്ള വടടംകുളം സ്വദേശിനി 43 വയസുകാരി,

2,3- തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തവരായ തൃപ്രങ്ങോട് ചെറിയപറപ്പൂര്‍ സ്വദേശി (27), പുറത്തൂര്‍ മുട്ടന്നൂര്‍ സ്വദേശി (29)

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ശേഷം രോഗബാധയവര്‍ –

4,5,6- ജൂണ്‍ 19 ന് ബംഗളൂരുവില്‍ നിന്നെത്തിയ നന്നമ്പ്ര ചെറുമുക്ക് സ്വദേശികളായ 37 വയസുകാരന്‍, 28 വയസുകാരന്‍, തിരൂരങ്ങാടി കരിമ്പില്‍ സ്വദേശിനി (22),

7- ജൂണ്‍ 22 ന് ചണ്ഡീഗഡില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ നിലമ്പൂര്‍ പട്ടിപ്പാറ സ്വദേശി (33),

8,9 – ജൂലൈ ഒന്നിന് ബംഗളൂരുവില്‍ നിന്നെത്തിയ മങ്കട വെള്ളില സ്വദേശി (44), വേങ്ങര തറയിട്ടാല്‍ സ്വദേശി (53),

10,11- ജൂണ്‍ 29 ന് ഹൈദരാബാദില്‍ നിന്ന് കൊച്ചി വഴിയെത്തിയ മലപ്പുറം പട്ടര്‍ക്കടവ് സ്വദേശി (24), നിലമ്പൂര്‍ മണലൊടി സ്വദേശി (27),

12- ജൂണ്‍ 26 ന് ബംഗളൂരുവില്‍ നിന്നെത്തിയ തിരൂരങ്ങാടി കരിപറമ്പ് സ്വദേശി (25),

13- ജൂണ്‍ 22 ന് ട്രിച്ചിയില്‍ നിന്നെത്തിയ വളവന്നൂര്‍ വരണിക്കര സ്വദേശി (40),

14- ജൂണ്‍ 30 ന് മൈസൂരുവില്‍ നിന്നെത്തിയ ചാലിയാര്‍ അകമ്പാടം സ്വദേശി (34)

‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തി രോഗബാധ സ്ഥിരീകരിച്ചവര്‍

15- ജൂണ്‍ 22 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുലാമന്തോള്‍ പാലൂര്‍ റോഡ് സ്വദേശി (50),

16- ജൂണ്‍ 19 ന് മസ്‌കറ്റില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ നെടിയിരുപ്പ് മില്ലുംപടി സ്വദേശി (26),

17- ജൂണ്‍ 29 ന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ താഴേക്കോട് അരക്കുപറമ്പ് സ്വദേശി (22),

18- ജൂണ്‍ 29 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ആലിപ്പറമ്പ് മണലായ സ്വദേശി (56),

19- ജൂണ്‍ 22 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മുതുവല്ലൂര്‍ മുണ്ടംപറമ്പ് സ്വദേശി (34),

20- ജൂണ്‍ 27 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മൊറയൂര്‍ അരിമ്പ്ര സ്വദേശി (23),

21- ജൂണ്‍ 29 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചോക്കാട് കൂരാട് സ്വദേശി (82),

22- ജൂണ്‍ 20 ന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തേഞ്ഞിപ്പലം പാണമ്പ്ര സ്വദേശി (33),

23- ജൂണ്‍ ആറിന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പൂക്കോട്ടൂര്‍ മുണ്ടിത്തൊടിക സ്വദേശിനി (42),

24- ജൂണ്‍ 24 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ എടരിക്കോട് ക്ലാരി സ്വദേശി (33),

25- ജൂണ്‍ 19 ന് ജിദ്ദയില്‍ നിന്ന് കൊച്ചി വഴിയെത്തിയ കാവനൂര്‍ വാക്കാലൂര്‍ സ്വദേശി (36),

26- ജൂണ്‍ 15 ന് ക്വലാലംപൂരില്‍ നിന്ന് കൊച്ചി വഴിയെത്തിയ മക്കരപ്പറമ്പ് സ്വദേശി (43),

27- ജൂണ്‍ 15 ന് ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരം വഴിയെത്തിയ കിഴിശ്ശേരി കുഴിയംപറമ്പ് സ്വദേശി (27),

28- ജൂലൈ അഞ്ചിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മുതുവല്ലൂര്‍ സ്വദേശിനി (25),

29- ജൂലൈ രണ്ടിന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ഇരിമ്പിളിയം വലിയകുന്ന് സ്വദേശി (51),

30,31,32,33,34,35 – ജൂലൈ രണ്ടിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കീഴുപറമ്പ് മുരിഞ്ഞമാട് സ്വദേശി (30), മൂത്തേടം സ്വദേശി (33), താനാളൂര്‍ വൈലത്തൂര്‍ സ്വദേശി (35), എ.ആര്‍. നഗര്‍ കൊളപ്പുറം സ്വദേശി (28), തെന്നല അറക്കല്‍ സ്വദേശി (29), ജൂണ്‍ ആറിന് ബഹ്റിനില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരൂരങ്ങാടി പതിനാറുങ്ങല്‍ സ്വദേശി (32)

ഇന്ന് രോഗബാധ സ്ഥിരീകരിച്ച് മഞ്ചേരിയില്‍ ചികിത്സയില്‍ കഴിയുന്ന ഇതര ജില്ലക്കാര്‍

36- മഞ്ചേരിയില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട് ആനക്കര സ്വദേശിനി (65),

37- ജൂലൈ രണ്ടിന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പത്തനംതിട്ട കുറുമ്പാല സ്വദേശിനി (43),

38,39- ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പാലക്കാട് വിളയൂര്‍ സ്വദേശിനി (25), കണ്ണൂര്‍ പിണറായി സ്വദേശിനി (60) വയസുകാരി

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന 13 പേര്‍ കൂടി ഇന്നലെ (ജൂലൈ ആറ്) രോഗമുക്തരായി. രോഗബാധിതരായി 308 പേര്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 708 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് (ജൂലൈ ആറ്) 1,654 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി.

37,742 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 429 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 34,532 പേര്‍ വീടുകളിലും 2,781 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

ജില്ലയില്‍ നിന്ന് ഇതുവരെ 11,666 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 9,914 പേരുടെ ഫലം ലഭിച്ചു. 9,307 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1,752 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

FOLLOW US: pathram online

pathram:
Related Post
Leave a Comment