ട്രിപ്പിൾ ലോക്ക് ഡൌൺ നടപ്പിലാക്കുന്ന തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങൾ

ട്രിപ്പിൾ ലോക്ക് ഡൌൺ നിലവിൽ വരുന്ന തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങൾ

കഴക്കൂട്ടം.
ചന്തവിള.
കാട്ടായിക്കോണം.
ശ്രീകാര്യം.
ചെറുവയ്ക്കൽ.
ഉള്ളൂർ.
ഇടവക്കോട്.
ചെല്ലമംഗലം.
ചെമ്പഴന്തി.
പൗഡികോണം.
ഞാണ്ടൂർക്കോണം.
കിണവൂർ.
മണ്ണന്തല.
നാലാഞ്ചിറ.
കേശവദാസപുരം.
മെഡിക്കൽ കോളേജ്.
പട്ടം.
മുട്ടട.
കുടപ്പനക്കുന്ന്.
പാതിരിപ്പള്ളി.
ചെട്ടിവിളാകം.
ശാസ്തമംഗലം.
കവടിയാർ.
കുറവൻകോണം.
നന്തൻകോട്.
കുന്നുകുഴി.
പാളയം.
തൈക്കാട്.
വഴുതയ്ക്കാട്.
കാഞ്ഞിരംപാറ.
പേരൂർക്കട.
തുരുത്തുംമല.
നെട്ടയം.
കാച്ചാണി.
വാഴോട്ടുകോണം.
വട്ടിയൂർക്കാവ്.
കൊടുങ്ങാനൂർ.
പി.ടി.പി. നഗർ.
പാങ്ങോട്.
തിരുമല.
വലിയവിള.
പൂജപ്പുര.
വലിയശാല.
ജഗതി.
കരമന.
ആറന്നൂർ.
മുടവൻമുകൾ.
തൃക്കണ്ണാപുരം.
നേമം.
പൊന്നുമംഗലം.
പുന്നയ്ക്കാമുകൾ.
പാപ്പനംകോട്.
എസ്റ്റേറ്റ്.
നെടുങ്കാട്.
കാലടി.
മേലാങ്കോട്.
പുഞ്ചക്കരി.
പൂങ്കുളം.
വേങ്ങാനൂർ.
മുല്ലൂർ.
കോട്ടപ്പുറം.
വിഴിഞ്ഞം.
ഹാർബർ.
വെള്ളാർ.
തിരുവല്ലം.
പൂന്തുറ.
അമ്പലത്തറ.
കമലേശ്വരം.
കളിപ്പാൻകുളം.
ആറ്റുകാൽ.
ചാല.
മണക്കാട്.
കുര്യാത്തി.
പുത്തൻപള്ളി
മാണിക്യവിളാകം.
ബീമാപ്പള്ളി ഈസ്റ്റ്.
ബീമാപ്പള്ളി.
മുട്ടത്തറ.
ശ്രീവരാഹം.
ഫോർട്ട്.
തമ്പാനൂർ.
വഞ്ചിയൂർ.
ശ്രീകണ്ഠേശ്വരം.
പെരുന്താന്നി.
പാൽക്കുളങ്ങര.
ചാക്ക.
വലിയതുറ.
വള്ളക്കടവ്.
ശംഖുമുഖം.
വെട്ടുകാട്.
കരിയ്ക്കകം.
കടകംപള്ളി.
പേട്ട.
കണ്ണമ്മൂല.
അണമുഖം.
ആക്കുളം.
കുളത്തൂർ.
ആറ്റിപ്ര.
പൗണ്ട്കടവ്.
പള്ളിത്തുറ.

ട്രിപ്പിള്‍ ലോക്ഡൗണ്‍: തിരുവനന്തപുരം നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും അടയ്ക്കുമെന്ന് ഡി.ജി.പി

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേഖലയില്‍ തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂര്‍ണ്ണമായും അടയ്ക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നഗരത്തിലുള്ളിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കില്ല.

കോര്‍പ്പറേഷന്‍ മേഖലയില്‍ ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്കുകടകള്‍ എന്നിവ മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള ഒരു സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും ഇക്കാലയളവില്‍ തുറന്നു പ്രവര്‍ത്തിക്കില്ല.

നഗരത്തിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും റോഡുകളിലും എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ച് പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കും. ഏതുവിധത്തിലുള്ള സഹായം ആവശ്യപ്പെടുന്നതിനും താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

സ്റ്റേറ്റ് പോലീസ് കണ്‍ട്രോള്‍ റൂം – 112
തിരുവനന്തപുരം സിറ്റി പോലീസ് കണ്‍ട്രോള്‍ റൂം – 0471 2335410, 2336410, 2337410
സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂം – 0471 2722500, 9497900999
പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് കോവിഡ് കണ്‍ട്രോള്‍ റൂം – 9497900121, 9497900112

ട്രിപ്പിള്‍ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കിയ സേവനങ്ങൾ

താഴെപ്പറയുന്ന സേവനങ്ങളും സ്ഥാപനങ്ങളും തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ ട്രിപ്പിള്‍ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
എയര്‍പോര്‍ട്ട്, വിമാനസര്‍വീസുകള്‍, ട്രെയിന്‍ യാത്രക്കാര്‍ എന്നിവയുമായി ബന്ധപ്പെട്ട് ഈ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് ആവശ്യമായ ടാക്സി, എ.ടി.എം ഉള്‍പ്പെടെയുള്ള അത്യാവശ്യ ബാങ്കിങ് സേവനങ്ങള്‍, ഡേറ്റ സെന്‍റര്‍ ഓപ്പറേറ്റര്‍മാരും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും, മൊബൈല്‍ സര്‍വ്വീസ് സേവനവുമായി ബന്ധപ്പെട്ട അത്യാവശ്യജീവനക്കാര്‍, ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും, ചരക്കുവാഹനങ്ങളുടെ യാത്ര, അത്യാവശ്യ പലചരക്കുകടകളുടെ പ്രവര്‍ത്തനം, വളരെ അത്യാവശ്യമുളള മാധ്യമപ്രവര്‍ത്തകരുടെ സേവനം, പെട്രോള്‍ പമ്പ്, എല്‍.പി.ജി, ഗ്യാസ് സ്ഥാപനങ്ങള്‍, ജല വിതരണം, വൈദ്യുതി, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍.

എം.ജി. സർവകലാശാല: തിരുവനന്തപുരം പരീക്ഷ കേന്ദ്രത്തിലെ പരീക്ഷ മാറ്റി

മഹാത്മാ ഗാന്ധി സർവകലാശാല തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വച്ചു നടത്താനിരുന്ന നാളെ (6.07.2020 തിങ്കൾ) മുതലുള്ള പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു ജില്ലകളിലുള്ള പരീക്ഷ കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ലോക്ക് ഡൗൺ പിൻവലിച്ചതിനു ശേഷം പരീക്ഷ നടത്തുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.

pathram desk 2:
Related Post
Leave a Comment