നരേന്ദ്രമോദിക്ക് നന്ദിയര്‍പ്പിച്ച് ട്രംപ് ‘നന്ദി സുഹൃത്തെ, അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു’

വാഷിങ്ടണ്‍: അമേരിക്കയുടെ 244-ാം സ്വാതന്ത്ര്യദിനത്തില്‍ ആശംസയറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയര്‍പ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

‘യുഎസ്സിന്റെ 244ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്കും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ആശംസയറിയിക്കുന്നു. ഈ ദിനം ആഘോഷിക്കുന്ന വേളയില്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഞങ്ങള്‍ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നു’എന്നായിരുന്നു വൈറ്റ് ഹൗസിനെ ടാഗ് ചെയ്ത് മോദി ട്വീറ്റ് ചെയ്തത്.

ഇതിനുള്ള മറുപടി ട്വീറ്റിലാണ് ട്രംപ് ഇന്ത്യയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്. ‘നന്ദി സുഹൃത്തെ, അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു’ എന്നായിരുന്നു ട്രംപിന്റെ മറുപടി ട്വീറ്റ്.

FOLLOW US: pathram online

pathram:
Related Post
Leave a Comment